Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടുവണ്ണൂരിൽ ബസ്​...

നടുവണ്ണൂരിൽ ബസ്​ തൊഴിലാളികളും ഓട്ടോക്കാരും തമ്മിൽ സംഘർഷം: ബസ്​ ഡ്രൈവർക്ക് മർദനമേറ്റു

text_fields
bookmark_border
നടുവണ്ണൂർ: ബസ്സ്റ്റാൻഡിൽ ബസ് കയറ്റാത്തതുമായി ബന്ധപ്പെട്ട് നടുവണ്ണൂരിൽ ബസ് തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും തമ്മിൽ സംഘർഷം. വ്യാഴാഴ്ച വൈകീട്ട് 7.15ഓടുകൂടിയാണ് സംഘർഷം. കോഴിക്കോട്ടുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറാതെ പോയത് വാക്തർക്കത്തിന് ഇടയാവുകയും ബസ് ഡ്രൈവർക്ക് മർദനമേൽക്കുകയുമായിരുന്നു. സതീഷ് വെള്ളിയൂർ (38)നാണ് മർദനമേറ്റത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വൈകുന്നേരങ്ങളിൽ ബസ്സ്റ്റാൻഡിൽ ബസ് കയറ്റണമെന്ന് ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടിരുന്നു. അത്തോളിയിലും മറ്റും ഗതാഗതതടസ്സം ഉള്ളതുകൊണ്ട് വൈകിയോടുന്നതിനാലാണ് ബസ് സ്റ്റാൻഡിൽ കയറ്റാൻ കഴിയാത്തതെന്ന് ബസ് ഡ്രൈവർമാർ പറയുന്നു. സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story