Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുചുകുന്ന്​ ബാറ്ററി...

മുചുകുന്ന്​ ബാറ്ററി ശാലക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

text_fields
bookmark_border
നന്തിബസാർ: മൂടാടി പഞ്ചായത്തിലെ മുചുകുന്നിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്ന വ്യവസായ പാർക്കിലെ ലെഡ് അധിഷ്ഠിത റെഡ്‌ കാറ്റഗറിയിൽപെട്ട ഓറിയോൺ ബാറ്ററി ശാലക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം ശക്തമാവുന്നു. ശാസ്ത്ര സാഹിത്യപരിഷത്ത് നേതാവ് എം.പി.സി. നമ്പ്യാർ ഉദ്ഘാടനം ചെയ്ത പ്രക്ഷോഭ പരിപാടി മൂന്നാം വർഷത്തിലെത്തിയിട്ടും പഞ്ചായത്തിനെയും ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കമ്പനി പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് ഉടമയുടെ നീക്കം. ജനവാസ കേന്ദ്രങ്ങളിൽ ബാറ്ററി നിർമാണശാലകൾ പാടില്ലെന്നിരിക്കെ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നെരവത്ത് ഹരിജൻ കോളനി, പാളയാടി മീത്തൽ കോളനി എന്നിവയുടെ മധ്യത്തിലും, മുചുകുന്ന് ഗവ. കോളജ്, രണ്ട് അംഗൻവാടികൾ, മുചുകുന്ന് നോർത്ത് യു.പി സ്കൂൾ, പഞ്ചായത്തുകിണർ, കുടിവെള്ള ടാങ്ക് എന്നിവയും അടുത്തുണ്ട്. പുഴയുടെയും, ജലാശയത്തി​െൻറയും 500 മീറ്ററിനുള്ളിൽ ബാറ്ററി നിർമാണശാല പാടില്ലെന്ന് മലിനീകരണ ബോർഡി​െൻറ ഉത്തരവ് നിലവിലുണ്ട്. അകലാപുഴക്കു 250 മീറ്റർ ദൂരമേയുള്ളൂ. കമ്പനി മലിനീകരണബോർഡിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനിയുടെ സമീപത്തൊന്നും വീടുകളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ലെന്നാണ് രേഖപ്പെടുത്തിയത്. ഇതിനെതിരെ സമരം തുടർന്നപ്പോൾ ഭൂഗർഭ ജല വകുപ്പുപഠനം നടത്തി പ്രേദശത്ത് വളരെക്കുറഞ്ഞ അളവിൽ ഭൂഗർഭ ജലാശയമേയുള്ളൂവെന്നും കമ്പനി വന്നാൽ രൂക്ഷമായ ജലക്ഷാമത്തിനിടവരുമെന്നും കണ്ടെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story