Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂളിലെ ആർ.എസ്.എസ്...

സ്കൂളിലെ ആർ.എസ്.എസ് ക്യാമ്പ്: കലക്ടർ റിപ്പോർട്ട് തേടി

text_fields
bookmark_border
വില്ലേജ് ഒാഫിസറെ ഭീഷണിപ്പെടുത്തിയതിന് കേസ് മഞ്ചേരി: നറുകരയിലെ അമൃത വിദ്യാലയത്തിൽ നടന്ന ആർ.എസ്.എസ് ക്യാമ്പ് സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നറുകര വില്ലേജ് ഒാഫിസറെ ജില്ല കലക്ടർ അമിത് മീണ ചുമതലപ്പെടുത്തി. അന്വേഷണം ആരംഭിച്ച വില്ലേജ് ഒാഫിസർ എ. വിൻസ​െൻറിനെ ആർ.എസ്.എസ് ഭാരവാഹികൾ ഒാഫിസിലെത്തി ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പാണ് വിദ്യാലയത്തിൽ ഒരാഴ്ചത്തെ ക്യാമ്പ് നടത്തിയത്. ആയുധപരിശീലനമടക്കം നടത്തുന്നതായി പ്രദേശവാസികൾ ആദ്യം പൊലീസിലും പിന്നീട് ജില്ല കലക്ടർക്കും പരാതി നൽകി. സ്കൂൾ അധികൃതരെ വില്ലേജ് ഒാഫിസർ വിളിപ്പിച്ചെങ്കിലും എത്തിയില്ല. പിന്നീട് ആർ.എസ്.എസ് പ്രാദേശിക നേതാക്കൾ എത്തി. സ്കൂളി​െൻറ വിശദീകരണമാണ് ലഭിക്കേണ്ടതെന്ന് വില്ലേജ് ഒാഫിസർ പറഞ്ഞെങ്കിലും കാര്യവാഹകും മറ്റ് ഭാരവാഹികളും ബുധനാഴ്ചയെത്തി. ഭീഷണിയുടെ സ്വരമായെന്നും പരാതി സ്വീകരിക്കാൻ പൊലീസ് മടിച്ചെന്നും വില്ലേജ് ഒാഫിസർ പറഞ്ഞു. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഒാഫിസറും രണ്ട് പൊലീസുകാരും പരിശോധിച്ചതാണെന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആർ.എസ്.എസ് ജില്ല കാര്യവാഹക് ശരത് പറഞ്ഞു. അമൃത വിദ്യാലയം കോമ്പൗണ്ടിൽ ക്യാമ്പ് നടത്തിയതി‍​െൻറ പേരിൽ, മഠം സ്ഥാപിക്കാൻ അനുമതി തടയുകയാണ്. വില്ലേജ് ഒാഫിസർ രാഷ്ട്രീയക്കാരെപ്പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story