Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഖില കേരള കമ്പവലി...

അഖില കേരള കമ്പവലി മത്സരം: ഗാലറി നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
കക്കോടി: വി-തേർട്ടീൻ കലാ സാംസ്കാരിക വേദി ആറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അഖില കേരള കമ്പവലി മത്സരത്തി​െൻറ ഗാലറി നിർമാണം പുരോഗമിക്കുന്നു. കക്കോടി പയ്യപ്പള്ളി ഗ്രൗണ്ടിൽ ശനിയാഴ്ച വൈകീട്ടാണ് മത്സരം. കമ്പവലി അസോസിയേഷ​െൻറ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തെ 30 പ്രമുഖ ടീമുകൾ പെങ്കടുക്കുന്നുണ്ട്. അയ്യായിരത്തോളം പേർക്കിരിക്കാനുള്ള ഗാലറി ഉൾപ്പെടെ എണ്ണായിരത്തോളം പേർക്ക് മത്സരം കാണാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവേശനം സൗജന്യമാണ്. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം അസി. പൊലീസ് കമീഷണർ ഇ. പൃഥിരാജ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story