Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുനവ്വറലിയും റഷീദലിയും ...

മുനവ്വറലിയും റഷീദലിയും രാജിവെക്കണം ^-എൻ.-സി.പി

text_fields
bookmark_border
മുനവ്വറലിയും റഷീദലിയും രാജിവെക്കണം -എൻ.-സി.പി കാരാട്: വഖഫ് ബോർഡ് ചെയർമാൻ റഷീദലി തങ്ങളും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി തങ്ങളും ഒരു മുസ്ലിം സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുത്തതി​െൻറ പേരിൽ തങ്ങളുടെ മത സംഘടനയുടെ ഭീഷണിക്കുവഴങ്ങി മാപ്പുപറഞ്ഞ സാഹചര്യത്തിൽ സ്ഥാനങ്ങൾ രാജിവെച്ച് ഒഴിയണമെന്ന് വാഴയൂർ മണ്ഡലം എൻ.സി.പി ആവശ്യപ്പെട്ടു. എല്ലാ മുസ്ലിം സംഘടനകൾക്കുമുള്ള പൊതുവേദിയായ വഖഫ് ബോർഡി​െൻറ ചെയർമാൻ എല്ലാ സംഘടനകളുടെ പരിപാടിയിലും പങ്കെടുക്കാൻ ബാധ്യസ്ഥനാണ്. മുസ്ലിം യൂത്ത് ലീഗിൽ മുജാഹിദുകളും അംഗങ്ങളാണ്. ഇവർക്ക് ധാർമികതയുണ്ടെങ്കിൽ സ്ഥാനങ്ങൾ രാജിവെച്ച് മതസംഘടനയിൽ മാത്രം പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം സമദ് മുറാദ്, എ.പി. മൊയ്തീൻ, ബിജേഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story