Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ വകുപ്പ് കടകളിൽ...

ആരോഗ്യ വകുപ്പ് കടകളിൽ പരിശോധന നടത്തി

text_fields
bookmark_border
രാമനാട്ടുകര: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽനിന്ന് പഴകിയതും ഉപയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം രാമനാട്ടുകര കുടുംബ ആരോഗ്യ കേന്ദ്രവും നഗരസഭയും ചേർന്നാണ് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തിയത്. മുനിസിപ്പാലിറ്റിയിൽ നഗരസഭ ചെയർമാ​െൻറയും സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ അവലോകന യോഗം നടത്തി. പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. സുരേഷ്ബാബു, ജെ.എച്ച്.ഐ സിയാദ് എ. അസീസ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എ. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സി. ഇബ്രാഹിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി ആൽബർട്ട്, സി. സുരേഷ് ബാബു എന്നിവർ പരിശേധനക്ക് നേതൃത്വം നൽകി. pakarchavyadi1.jpg pakarchavyadi2.jpg പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി രാമനാട്ടുകരയിൽ ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story