Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇംഹാൻസിൽ ഒന്നരയേക്കറിൽ ...

ഇംഹാൻസിൽ ഒന്നരയേക്കറിൽ കപ്പകൃഷി

text_fields
bookmark_border
കോഴിക്കോട്: ഇംഹാൻസി​െൻറ ചുറ്റുമുള്ള ഒന്നര ഏക്കറോളം സ്ഥലത്ത് കപ്പകൃഷി തുടങ്ങുന്നു. മാനസികാരോഗ്യവും ജീവിത ഗുണനിലവാരവും വീണ്ടെടുക്കാനായി ഇംഹാൻസ് ആരംഭിച്ച വ്യത്യസ്തമായ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കൃഷിയിലൂടെ നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിന് മുന്നോടിയായുള്ള പരിശീലന പരിപാടിക്ക് ജനുവരി 13ന് രാവിലെ 10ന് ജില്ല കലക്ടർ യു.വി.ജോസ് ഇംഹാൻസിൽ തുടക്കം കുറിക്കും. േപ്രാവിഡൻസ് കോളജിലെ എൻ.എസ്.എസ് യൂനിറ്റിലെ അമ്പതോളം വളൻറിയർമാരും വേങ്ങേരിയിലെ നിറവ് മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള അംഗങ്ങൾക്കൊപ്പം കൃഷിയിലൂടെ മാനസികാരോഗ്യം പദ്ധതിയിൽ സഹകരിക്കും. വ്യവസ്ഥാപിതമായ പുനരധിവാസ പ്രവർത്തനങ്ങളിൽനിന്ന് വ്യത്യസ്തമായി ദൈനംദിന ജീവിതസാഹചര്യങ്ങളിൽ മറ്റുള്ളവരെപ്പോലെ സമൂഹത്തിൽ ഒറ്റപ്പെടാതെ ജീവിക്കുന്നതിന് മാനസികരോഗബാധിതരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സാമൂഹികനീതി വകുപ്പ് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചികിത്സയിൽ കഴിയുന്ന മാനസികരോഗികൾക്കായി വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ വിഭാവനംചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story