Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യത്തോടിൽനിന്ന്...

മാലിന്യത്തോടിൽനിന്ന് മോചനം തേടി കുണ്ടുങ്ങൽ നിവാസികൾ

text_fields
bookmark_border
കുറ്റിച്ചിറ: കൊതുകുകള്‍ക്കിടയിലെ അസഹനീയ ജീവിതത്തിൽനിന്ന് മോചനം തേടി കുണ്ടുങ്ങൽ പ്രദേശവാസികൾ. തുറന്നിട്ട ഓവുചാലിലെ മാലിന്യക്കൂമ്പാരവും രൂക്ഷമായ ദുർഗന്ധവും ഒരു ജീവന്‍ കവര്‍ന്നിട്ട് ഒരുവർഷമായിട്ടും അധികൃതർക്ക് അനക്കമില്ല. കുണ്ടുങ്ങൽ പടന്നയിലെ ഓവുചാലാണ് മാലിന്യം നിറഞ്ഞ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്. നിരവധി കുടുംബങ്ങൾ ഈ തോടിനു സമീപം താമസിക്കുന്നുണ്ട്. ഗാർഹിക മാലിന്യം മുതല്‍ നാപ്കിന്‍ പോലെയുള്ള വിസര്‍ജ്യങ്ങളടങ്ങിയ കവറുകളും സാമൂഹികദ്രോഹികള്‍ ഉപേക്ഷിക്കുന്ന മദ്യകുപ്പികളുമടക്കം മാലിന്യം നിറഞ്ഞൊഴുകുകയാണ് ഈ ഓടയിലൂടെ. കറുത്ത നിറത്തിലുള്ള വെള്ളമാണ് ഇതിൽ ഒഴുകിക്കൊണ്ടിരിക്കുന്നത്. കുടിവെള്ളം വഹിച്ചുള്ള കുഴൽകടന്നുപോകുന്നതും ഈ മലിനജലത്തിലൂടെയാണ്. പ്രദേശത്തെ സ്ലാബിടാത്ത ഓടകളില്‍ നിന്നുള്ള മാലിന്യംമൂലം രോഗബാധിതയായ ഒരു ഹയര്‍ സെക്കന്‍ഡറി വിദ്യാർഥിനി മരിച്ചത് കഴിഞ്ഞവർഷമാണ്. അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് തകൃതിയായി ജനപ്രതിനിധികൾ ഇടപെട്ടെങ്കിലും പിന്നീടവ നിലച്ചു. സമീപത്തെ സ്‌കൂളിനോടു ചേര്‍ന്ന വീതി കുറഞ്ഞ ഈ റോഡില്‍ കഷ്ടിച്ചുമാത്രമേ വാഹനങ്ങള്‍ കടന്നുപോകൂ. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഡോ. എം.കെ. മുനീര്‍ എം.എൽ.യുടെ 2010-11 കാലയളവിലെ പ്രത്യേക വികസന ഫണ്ട് ഉപയോഗപ്പെടുത്തി തോടിനുകുറുകെ സ്ലാബ് നിർമിച്ചത്. അവശേഷിക്കുന്ന ഭാഗത്ത് ഇപ്പോഴും ഓടകള്‍ തുറന്നു തന്നെയാണ്. പ്രദേശത്തെ വൃദ്ധരും കുട്ടികളുമടക്കം പലരും മന്തും അലര്‍ജിയും പോലെയുള്ള നിത്യരോഗങ്ങള്‍ക്ക് അടിമകളാണ്. ഇവിടെ ആവശ്യത്തിന് തെരുവിളക്കുകളില്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നു. െറസിഡൻറ്സ് അസോ. ഭാരവാഹികളോടും കോര്‍പറേഷന്‍ അധികൃതരോടും പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൂടാതെ, ഈ റോഡിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ പൂവാലശല്യം നേരിടുന്നതായും പരാതിയുണ്ട്. മലിനമായ പരിസരം സാമൂഹികവിരുദ്ധരുടെ കേന്ദ്രം കൂടിയാണ്. പ്രദേശത്തെ ദയനീയ സാഹചര്യം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story