Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ പൈപ്പ്​ലൈൻ:...

ഗെയിൽ പൈപ്പ്​ലൈൻ: ചോക്കൂർ ജനകീയ സമിതി സമരം ശക്തമാക്കുന്നു

text_fields
bookmark_border
ഗെയിൽ പൈപ്പ്ലൈൻ: ചോക്കൂർ ജനകീയ സമിതി സമരം ശക്തമാക്കുന്നു ഒാമശ്ശേരി: ഗെയിൽ വാതക പൈപ്പ്ലൈൻ ജനവാസ മേഖലയിൽനിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചോക്കൂർ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാക്കുന്നു. അമ്പലക്കണ്ടിയിലെ സമരപ്പന്തലിൽ ഗെയിൽ ഇരകളായ നിരവധി പ്രദേശവാസികളെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എം.കെ. രാഘവൻ എം.പിയും സമരപ്പന്തലിലെത്തി. ജനവാസ മേഖലയിൽനിന്നും വാതക പൈപ്പ്ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അരവിന്ദൻ, ടി. അബു, സിദ്ദീഖ്, യൂസഫ് എന്നിവർ സംസാരിച്ചു. പടം: omy 66 ചോക്കൂർ ജനകീയ സമരസമിതി പന്തൽ സന്ദർശിച്ച് എം.കെ. രാഘവൻ എം.പി സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story