Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം തൃക്കുടമണ്ണ...

മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഫെബ്രുവരി 13ന് നടക്കും; ഒരുക്കം പൂർത്തിയായി

text_fields
bookmark_border
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഫെബ്രവരി 13ന് മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഫെബ്രവരി 13ന് വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. പൊതുജനങ്ങളുടെ കൂട്ടായ്മയിൽ നടക്കുന്ന മഹോത്സവത്തി​െൻറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാടി​െൻറ ഉത്സവമായതിനാൽ മറ്റു വിവാദങ്ങളൊന്നും ഒരിക്കലും ഉത്സവത്തെ ബാധിക്കുകയില്ലെന്ന് സംഘാടകർ പറഞ്ഞു. ആലുവ ശിവരാത്രി മഹോത്സവം കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ ശിവരാത്രി മഹോത്സവമാണ് മുക്കത്ത് നടക്കുന്നത്. മുന്നോടിയായി ഫെബ്രുവരി ഏഴിന് കൊടിയേറ്റം നടക്കും. കൊടിയേറ്റ വാരാഘോഷത്തിൽ താലപ്പൊലി, പഞ്ചവാദ്യം, ദേവതാണ്ഡവം, പുലികളി, ഡിജിറ്റൽ തമ്പോല വിളക്കാട്ട് എന്നിവ അരങ്ങേറും.12ന് സാംസ്കാരിക സമ്മേളനം, കലാസന്ധ്യ, തിരുവാതിരകളി, നൃത്തം എന്നിവ നടക്കും. ഫെബ്രുവരി 13നാണ് വർണാഭമായ മഹോത്സവം നടക്കുന്നത്. അരങ്ങേറ്റം, ഗാനമേള, ചാക്യാർകൂത്ത്, നാടകം, പുലർച്ചക്ക് കരിമരുന്ന് വിസ്മയക്കാഴ്ചകളോടെ മഹോത്സവത്തിന് കൊടിയിറങ്ങും. മഹോത്സവത്തി​െൻറ നടത്തിപ്പിനായി രാജേശൻ വെള്ളാരംകുന്നത്ത് ചെയർമാനും മോഹനൻ കോഴഞ്ചേരി ജന. കൺവീനറും ഭരതൻ പാട്ടശ്ശേരി ട്രഷററും ആയി 251 അംഗ കമ്മിറ്റി രൂപവത്കരിച്ചു. വാർത്ത സമ്മേളനത്തിൽ രാജേശൻ വെള്ളാരംകുന്നത്ത്, മോഹനൻ കോഴഞ്ചേരി, യു.കെ.ശശിധരൻ, കെ.കെ.ചന്ദ്രൻ, വത്സൻ മേക്കുണ്ടാറ്റിൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story