Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാക്കത്തോട് പഞ്ചായത്ത് ...

കാക്കത്തോട് പഞ്ചായത്ത് സ്ഥലം കാടുകയറി നശിക്കുന്നു

text_fields
bookmark_border
*കമ്പിവേലി കെട്ടി അതിർത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം പനമരം: മാതോത്ത്പൊയിലിനടുത്തെ . രണ്ടേക്കറിലേറെ വരുന്ന ഈ സ്ഥലത്തേക്ക് ഇപ്പോൾ അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. സാമൂഹിക വിരുദ്ധരും സ്ഥലത്ത് തമ്പടിക്കുന്നതായി ആക്ഷേപമുണ്ട്. രണ്ടുവർഷം മുമ്പിത് പനമരം പഞ്ചായത്തി​െൻറ മാലിന്യ കേന്ദ്രമായിരുന്നു. അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ എതിർപ്പും ശക്തമായതോടെ ഇവിടത്തെ മാലിന്യകേന്ദ്രം പൂട്ടുകയായിരുന്നു. ഐ.ടി.ഐ പോലുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കാനാണ് മാലിന്യകേന്ദ്രം മാറ്റിയതെന്ന് അന്ന് പനമരം പഞ്ചായത്ത് ഭരണം കൈകാര്യം ചെയ്തിരുന്നവർ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ഒന്നുമുണ്ടായില്ല. മാലിന്യകേന്ദ്രം പ്രവർത്തിച്ചിരുന്ന കാലത്ത് റോഡിനോടു ചേർന്ന് മതിൽ നിർമിച്ചിരുന്നു. എന്നാൽ, ഭൂരിഭാഗം ഭാഗത്തും മതിലില്ല. കമ്പിവേലിയെങ്കിലും കെട്ടി അതിർത്തി സംരക്ഷിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാകുന്നുണ്ട്. പണ്ട് മാലിന്യം സംസ്കരിക്കാൻ മണ്ണിര കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു. ലക്ഷങ്ങൾ മുടക്കി കെട്ടിടം പണിതെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇപ്പോൾ ഈ കെട്ടിടത്തിലാണ് സാമുഹിക വിരുദ്ധരുടെ മദ്യപാനവും മറ്റും. കെട്ടിടത്തിന് ചെലവഴിച്ച ലക്ഷങ്ങൾ പാഴായി. ചില ദിവസങ്ങളിൽ ഇവിടെ കാലികളെ അറക്കലും നടക്കുന്നതായി സമീപവാസികൾ പറഞ്ഞു. അവിശിഷ്ടങ്ങൾ സ്ഥലത്ത് നിക്ഷേപിക്കുകയാണ് പതിവ്. WEDWDL17 കാക്കത്തോട് പഴയ മാലിന്യ കേന്ദ്രത്തി​െൻറ മുൻഭാഗം എൻ.ജി.ഒ യൂനിയൻ ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം കൽപറ്റ: എൻ.ജി.ഒ യൂനിയൻ അടിമാലിയിൽ നടക്കുന്ന 55ാം സംസ്ഥാന സമ്മേളനത്തി​െൻറ മുന്നോടിയായി ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ വ്യാഴാഴ്ച തുടങ്ങും. കൽപറ്റ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം കലക്ടറേറ്റിനു എതിർവശം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 10ന് ഏരിയ പ്രസിഡൻറ് പതാക ഉയർത്തും. യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.പി. ഉഷ ഉദ്ഘാടനം ചെയ്യും. കൽപറ്റ ടൗൺ ഏരിയ സമ്മേളനം ജനുവരി 17ന് നഗരസഭ ടൗൺഹാളിൽ യൂനിയൻ സംസ്ഥാന കമ്മറ്റി അംഗം യു.എം. നഹാസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഏരിയ സമ്മേളനം ജനുവരി 19ന് ടൗൺഹാളിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഇ. േപ്രംകുമാറും സൂൽത്താൻ ബത്തേരി വ്യാപാര ഭവനിൽ ജനുവരി 18ന് നടക്കുന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എം.എസ്. ശ്രീവത്സനും ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 10-, 11 തീയതികളിൽ മാനന്തവാടിയിലാണ് ജില്ല സമ്മേളനം. യോഗത്തിൽ ജില്ല പ്രസിഡൻറ് ടി.കെ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. അജയ കുമാർ, സംസ്ഥാന കമ്മറ്റി അംഗം പി.വി. ഏലിയാമ, പി.കെ. അനൂപ്, പി. സന്തോഷ് കുമാർ, വി. വേണുഗോപാൽ, എ.കെ. രാജേഷ്, കെ.എം. നവാസ്, വി.ജെ. ഷാജി എന്നിവർ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു കല്‍പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ കര്‍ഷകനു ഏര്‍പ്പെടുത്തിയ വി.എം. ഹരിദാസ് സ്മാരക അവാര്‍ഡിനു നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. കര്‍ഷക കുട്ടായ്മകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവക്കും പൊതുപ്രവര്‍ത്തകര്‍ക്കും നാമനിര്‍ദേശം നടത്താം. പരമ്പരാഗത ജൈവ കര്‍ഷകരുടെ പേരുകളാണ് നിര്‍ദേശിക്കേണ്ടത്. നാമനിര്‍ദേശത്തിനു 8592 924 269, 9744 659 671 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 28നു ബത്തേരിയില്‍ പ്രകൃതി സംരക്ഷണ സമിതി, ഗ്രാമീണ്‍ ബാങ്ക് ശാഖ, കല്ലൂര്‍ ഗ്രാമജ്യോതി ഫാര്‍മേഴ്‌സ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വി.എം. ഹരിദാസ് അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പ്രഭാകരന്‍ നായര്‍ അവാര്‍ഡുദാനം നടത്തും. 5,000 രൂപയും മൊമേൻറായും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസി​െൻറ ഒന്നരലക്ഷം കൽപറ്റ: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പിരിച്ചെടുത്ത 161,421 രൂപ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കെ.പി.സി.സിക്ക് കൈമാറി. ഓരോ മണ്ഡലങ്ങളിൽനിന്നും പിരിച്ചെടുത്ത തുക തിരുനെല്ലി--2650, തൃശിലേരി-5250, തലപ്പുഴ-3000, മാനന്തവാടി--8001, പയ്യമ്പള്ളി--2000, എടവക--5020, വെള്ളമുണ്ട--11111, തൊണ്ടർനാട്-5000, പനമരം-3000, അഞ്ചുകുന്ന്-3441, മുള്ളൻകൊല്ലി-7000, പുൽപള്ളി--10000, ഇരുളം-4000, വാകേരി-2500, പൂതാടി--5130, മീനങ്ങാടി-7110, നെന്മേനേി--3685, ചീരാൽ-5316, വടക്കനാട്-3000, നൂൽപ്പുഴ--4061, ബത്തേരി--10,219, മൂപ്പൈനാട്--3000, മേപ്പാടി--5201, മുട്ടിൽ--5265, കൽപറ്റ--7811, വൈത്തിരി--5000, പൊഴുതന--4650, പടിഞ്ഞാറത്തറ-5600, കോട്ടത്തറ--2200, തരിയോട്-5050, വെങ്ങപ്പള്ളി-500, കണിയാമ്പറ്റ--6650. കലക്ടറേറ്റിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണം കൽപറ്റ: കലക്ടറേറ്റിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്ന് വയനാട് വികസന സമിതി ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ ഉദ്യോഗസ്ഥർ വൈകി വരുകയും നേരത്തെപോകുകയും ചെയ്യുന്ന വിഷയത്തിൽ വയനാട് വികസന സമിതി ഇടപെടിട്ടും വാർത്തയായിട്ടും അധികൃതർ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. സെക്രട്ടേറിയറ്റിലും മറ്റു പല ജില്ലകളിലും പഞ്ചിങ് സംവിധാനം നടപ്പാക്കാൻ തീരുമാനമായിട്ടും വിഷയത്തിൽ കലക്ടറും ജില്ല ഭരണകൂടവും മൗനം പാലിക്കുകയാണ്. ജില്ല ആസ്ഥാനമായ കൽപറ്റ നഗരസഭയിൽ മാതൃകപരമായി ഒാഫിസിൽ നിരീക്ഷണ കാമറയും പഞ്ചിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാതൃക പിന്തുടരാൻ ജില്ല ഭരണകൂടവും കലക്ടറും തയാറാകണമെന്ന് വികസന സമിതി ജില്ല പ്രസിഡൻറ് സാലി റാട്ടക്കൊല്ലിയും ജനറൽ സെക്രട്ടറി പി.പി. ഷൈജലും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story