Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബത്തേരിയിൽ വ്യാജ...

ബത്തേരിയിൽ വ്യാജ ടാക്സികൾ പിടികൂടി

text_fields
bookmark_border
സുൽത്താൻ ബത്തേരി: ബത്തേരിയിൽ വ്യാജ ടാക്സിയായി സർവിസ് നടത്തിയിരുന്ന രണ്ടു കാറുകൾ പിടികൂടി. ബുധനാഴ്ച രാവിലെ ബത്തേരിയില്‍നിന്നും കോഴിക്കോട് ഭാഗത്തേക്ക് കല്യാണ ആവശ്യത്തിനു പോവുകയായിരുന്ന വ്യാജ ടാക്‌സി ബത്തേരിയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ തടയുകയും മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയുമായിരുന്നു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ഇന്നോവയാണ് വ്യാജ ടാക്‌സിയായി സർവിസ് നടത്തിയത്. ബത്തേരി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടര്‍ നടപടികള്‍ സ്വീകരിച്ചു. വൈകിട്ട് കല്യാണ ആവശ്യത്തിനായി വ്യാജ ടാക്സിയായി സർവിസ് നടത്തിയിരുന്ന മറ്റൊരു കാറും ഡ്രൈവർമാർ പിടികൂടി അധികൃതർക്ക് കൈമാറി. സ്വകാര്യ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന കാറുകളാണ് അനധികൃതമായി ടാക്സിയായി സർവിസ് നടത്തിയത്. rr
Show Full Article
TAGS:LOCAL NEWS 
Next Story