Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്ഷരലക്ഷം പദ്ധതി 193...

അക്ഷരലക്ഷം പദ്ധതി 193 വാർഡുകളിൽ നിരക്ഷരത നിർമാർജന പ്രവർത്തനം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷൻ സംഘടിപ്പിക്കുന്ന അക്ഷരലക്ഷം പരിപൂർണ സാക്ഷരത പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 193 വാർഡുകളിൽ നിരക്ഷരത നിർമാർജന പ്രവർത്തനം സംഘടിപ്പിക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിദ്യാകേന്ദ്രങ്ങളും വികസന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന വാർഡുകളിലാണ് പ്രവർത്തനം സംഘടിപ്പിക്കുക. പദ്ധതി ഭാഗമായി ഏകദിന സർേവ ജനുവരി 14ന് എല്ലാ വാർഡുകളിലും നടക്കും. വാർഡ്തല നിരക്ഷത നിർമാർജന സമിതികളുടെ നേതൃത്വത്തിൽ വളൻറിയർമാരെ കണ്ടെത്തി പരിശീലനം നൽകിയാണ് സർേവ സംഘടിപ്പിക്കുക. സർേവയിൽ കെണ്ടത്തുന്ന പഠിതാക്കൾക്കുള്ള ക്ലാസുകൾ ജനുവരി 26ന് ആരംഭിക്കും. 100 മണിക്കൂർ ക്ലാസാണ് നൽകുക. ഏപ്രിൽ ആദ്യവാരം പരീക്ഷ സംഘടിപ്പിക്കും. ഏപ്രിൽ 18ന് എല്ലാ വാർഡുകളിലും പരിപൂർണ സാക്ഷരത പ്രഖ്യാപനം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story