Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതിയായ...

മതിയായ സംവിധാനമില്ലാത്ത ഇതരസംസ്​ഥാന തൊഴിലാളി ക്യാമ്പുകൾ അടച്ചുപൂട്ടും

text_fields
bookmark_border
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലഭരണകൂടം നടപ്പാക്കുന്ന 'ഗരിമ' പദ്ധതിയുടെ ഭാഗമായി ഇതരസംസഥാന തൊഴിലാളികളുടെ ക്യാമ്പുകളുടെ വിവരങ്ങൾ ജനുവരി 15ന് മുമ്പായി അറിയിക്കണമെന്ന് ബിൽഡേഴ്സിന് കലക്ടർ നിർേദശം നൽകി. ഫെബ്രുവരി 15 ഓടെ ക്യാമ്പുകളിൽ പരിശോധന നടത്തി താമസയോഗ്യമല്ലാത്തവ കണ്ടെത്തിയാൽ ഒരവസരം കൂടി നൽകും. ഇതിനിടയിൽ പരിഹരിച്ചില്ലെങ്കിൽ ക്യാമ്പ് അടച്ചുപൂട്ടും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ബിൽഡർമാരെ ഇക്കാര്യം അറിയിച്ചത്. പഞ്ചായത്ത് തലത്തിൽ നടത്തിയ പരിശോധനയിൽ 97 ക്യാമ്പുകൾ എ േഗ്രഡും 158 ക്യാമ്പുകൾ സി േഗ്രഡും 268ക്യാമ്പുകൾ സിേഗ്രഡുമായി കണ്ടെത്തിയിരുന്നു. 341 ക്യാമ്പുകൾ 10 ൽ കുറവ് മാർക്ക് നേടിയവയാണ്. ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 875 ക്യാമ്പുകളാണ് പരിശോധിച്ചത്. കോർപറേഷൻ പരിധിയിലെ 163 ക്യാമ്പുകൾ പരിശോധന നടത്തി. ഇതിൽ ഒരു ക്യാമ്പിന് മാത്രമാണ് എ േഗ്രഡ് ഉള്ളത്. 68 എണ്ണത്തിന് സി േഗ്രഡും 23 എണ്ണത്തിന് ബി േഗ്രഡും ലഭിച്ചു. 76 എണ്ണത്തിൽ 10 ൽ കുറവ് മാർക്കാണുള്ളത്. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ ജില്ലയിൽ താമസിക്കുന്നുണ്ട്. േഗ്രഡിങ് കുറവായ സ്ഥലങ്ങളിൽ 45 ദിവസത്തിനകം പുനഃപരിശോധന നടത്താനും സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയാത്തവ അടച്ചുപൂട്ടാനുമാണ് തീരുമാനം. ജില്ല കലക്ടർ യു.വി. ജോസ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ജയശ്രീ, കമ്യൂണിറ്റി മെഡിസിൻ അസോസിേയറ്റ് പ്രഫസർ വിലാസിനി , ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ.ഇ. ബിജോയ്, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story