Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനാൽ വ്യാഴാഴ്​ച...

കനാൽ വ്യാഴാഴ്​ച തുറക്കും

text_fields
bookmark_border
പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതിയുടെ . വടകര, നാദാപുരം മേഖലകളിൽ വെള്ളമെത്തിക്കുന്ന വലതുകര പ്രധാന കനാലാണ് ഇന്ന് തുറക്കുന്നത്. നാല് ദിവസത്തിനുള്ളിൽ കൊയിലാണ്ടി മേഖലയിൽ വെള്ളമെത്തുന്ന ഇടതുകര കനാലും തുറക്കും. ഒരാഴ്ചക്കുള്ളിൽ കക്കോടി ബ്രാഞ്ച് കനാലിലും വെള്ളമെത്തും. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാൽ ശുചീകരണം കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. നേരേത്ത നാലിന് തുറക്കാനായിരുന്നു തീരുമാനമെങ്കിലും ശുചീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് 11ലേക്ക് മാറ്റുകയായിരുന്നു. ജില്ലയിലെ 43 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും കനാൽ തുറന്നാൽ വെള്ളമെത്തും. 603 കിലോമീറ്ററാണ് കനാൽശൃംഖലയെങ്കിലും 450ൽപരം കിലോമീറ്ററിേല വെള്ളമെത്തിക്കാൻ കഴിയുന്നുള്ളൂ. കനാൽ വെള്ളമെത്തുന്നതോടെ നിരവധികുടുംബങ്ങൾക്ക് കൃഷിക്കും വീട്ടാവശ്യത്തിനും വെള്ളം ലഭിക്കും. കനാലി​െൻറ ചോർച്ച പല ഭാഗങ്ങളിലും നെൽകൃഷിയെ സാരമായി ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story