Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവിതത്തിെൻറ സമസ്​ത...

ജീവിതത്തിെൻറ സമസ്​ത മണ്ഡലങ്ങളിലും മേൽക്കൈ ജാതി മേൽക്കോയ്മക്ക് ^കെ.ഇ.എൻ

text_fields
bookmark_border
ജീവിതത്തി​െൻറ സമസ്ത മണ്ഡലങ്ങളിലും മേൽക്കൈ ജാതി മേൽക്കോയ്മക്ക് -കെ.ഇ.എൻ ആയഞ്ചേരി: ചെറിയൊരു ന്യൂനപക്ഷമായ ജാതി മേൽക്കോയ്മയാണ് ജീവിതത്തി​െൻറ സമസ്ത മണ്ഡലങ്ങളിലും മേൽക്കൈ സ്ഥാപിച്ചിരിക്കുന്നതെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. യുവകലാസാഹിതി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച സാംസ്കാരിക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വ്യത്യസ്ത രാജവംശങ്ങൾ വരികയും പോകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കൊട്ടാരത്തിലെ ഭരണവർഗം മാറിയിട്ടില്ല. വിവിധ പാർട്ടികൾ ഇവിടെ അധികാരത്തിൽ വന്നിട്ടുണ്ട്. അപ്പോഴും മാധ്യമത്തി​െൻറ മണ്ഡലത്തിലും ഭരണമണ്ഡലത്തിലും നമ്മുടെ പൊതുമണ്ഡലത്തിലും ജാതി മേൽക്കോയ്മയുടെ കൊടിയാണ് പറന്നുകൊണ്ടിരിക്കുന്നത്. ഭക്ഷണത്തി​െൻറയും വസ്ത്രെത്തിൻറയും ഭാഷയുടെയും പേരിൽ അകറ്റിനിർത്തപ്പെട്ടവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനത. കൊലയല്ല, കൊലരതിയാണ് ഫാഷിസത്തി​െൻറ മൗലികമായ േസ്രാതസ്സെന്ന് രാജസ്ഥാനിലെ കൊല ഉദാഹരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ശശികുമാർ പുറമേരി മോഡറേറ്ററായിരുന്നു. യു.കെ. കുമാരൻ, പി.എസ്. ശ്രീധരൻപിള്ള, അജിത് കൊളാടി, എൻ.കെ. ദിവാകരൻ, കെ.സി. രവി എന്നിവർ സംസാരിച്ചു. യു.ഡി.എഫ് സത്യഗ്രഹ സമരം തിരുവള്ളൂർ: ഗ്രാമസ്വരാജ് എന്ന ആശയത്തെ പാർട്ടിവത്കരിച്ച് ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുൻമന്ത്രി കെ.പി. മോഹനൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ചാലിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമാരപ്പള്ളി കുഞ്ഞിശങ്കരൻ, എഫ്.എം. മുനീർ, ഡി. പ്രജീഷ്, സി.പി. വിശ്വനാഥൻ, കണ്ണോത്ത് സൂപ്പിഹാജി, ആർ.കെ. മുഹമ്മദ്, കൊടക്കാട് ഗംഗാധരൻ, ബവിത്ത് മലോൽ, സൂപ്പി തിരുവള്ളൂർ, സുമ തൈക്കണ്ടി, സബിത മണക്കുനി, മൊയ്തു കുണ്ടാറ്റിൽ, എൻ. സൈനബ, പി. ഇബ്രാഹീം ഹാജി, കൂമുള്ളി ഇബ്രാഹീം, എടവത്ത്കണ്ടി കുഞ്ഞിരാമൻ, സജീവൻ വെള്ളൂക്കര, എ.സി. ജബ്ബാർ, നൊച്ചാട്ട് രമേശൻ, എ.കെ. കുഞ്ഞബ്ദുല്ല, ശ്രീജ തറവട്ടത്ത്, സി.എം. നാരായണൻ എന്നിവർ സംസാരിച്ചു. തരിശുഭൂമിയിൽ കൃഷിയിറക്കി തൊഴിലുറപ്പ് തൊഴിലാളികൾ തിരുവള്ളൂർ: തരിശുഭൂമിയിൽ കൃഷിയിറക്കി തൊഴിലുറപ്പ് തൊഴിലാളികൾ നാടിന് മാതൃകയാവുന്നു. തിരുവള്ളൂർ പഞ്ചായത്തിലെ ചെമ്മരത്തൂർ, കപ്പള്ളിത്താഴ, വടക്കയിൽതാഴ, വായാട്ട്പൊയിൽ എന്നിവിടങ്ങളിലെ ഏക്കർകണക്കിന് വയലുകളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിയിറക്കുന്നത്. ഇതിനാവശ്യമായ നിലമൊരുക്കൽ പൂർത്തിയായി. വരമ്പ് നിർമിക്കുന്നതും സ്ത്രീ തൊഴിലാളികൾ തന്നെ. ഇനി ഞാറ് പറിച്ചുനടുന്ന ജോലിയാണ് നടക്കേണ്ടത്. കൃഷിയിറക്കൽ കപ്പള്ളിത്താഴ വയലിൽ പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. ലസിത, പാടശേഖര സമിതി ഭാരവാഹികളായ ആർ. രാഘവക്കുറുപ്പ്, ഒ. ഗോപാലൻ, ശ്യാമള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story