Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈ പാലത്തിലൂടെയുള്ള...

ഈ പാലത്തിലൂടെയുള്ള യാത്ര യാഥാർഥ്യമാവുമോ?

text_fields
bookmark_border
നന്തിബസാർ: 22 വർഷം മുമ്പ് നിർമാണം തുടങ്ങിയ തിക്കോടിയങ്ങാടിയിലെ ആവിപാലം നാട്ടുകാർക്കിന്നും സ്വപ്നംമാത്രം. മൂടാടി, തിക്കോടി, പയ്യോളി പ്രദേശങ്ങളുടെ വികസനത്തെ മുഖ്യമായും ബാധിക്കുന്ന ഈ പാലം നിർമാണം പൂർത്തിയാവാതെ നിയമക്കുരുക്കിൽപെട്ടുകിടക്കുകയാണ്. വിവിധഘട്ടങ്ങളിലായി അന്നത്തെ ഒരുകോടി പത്തുലക്ഷം രൂപ െചലവിൽ നിർമിച്ചപാലം ചിലവ്യക്തികളിൽനിന്ന് എതിർപ്പുകൾ വന്നതോടെയാണ് കോടതി കയറേണ്ടി വന്നത്. 1995ൽ പി.കെ.കെ. ബാവ മന്ത്രിയായിരിക്കെ മന്ത്രി എം.ടി. പത്മയാണ് പാലത്തിന് തറക്കല്ലിട്ടത്. നിർമാണപ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരവേ സർക്കാർ മാറിയതോടെ പ്രവൃത്തി നിലച്ചിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പി. ശങ്കരൻ എം.എൽ.എ ആയതോടെ വീണ്ടും പുനർനിർമാണമാരംഭിച്ചെങ്കിലും പല കോണുകളിൽനിന്ന് എതിർപ്പുണ്ടായതോടെ ജോലി നിർത്തിവെക്കേണ്ടിവന്നു. തീരദേശറോഡ് നന്തിഗേറ്റ് റോഡുമായി അപ്രോച്ചുറോഡ് നിർമാണം നേരേത്ത പൂർത്തിയായിരുന്നു. എന്നാൽ അപ്രോച്ചുറോഡി​െൻറ ഒരു ഭാഗത്ത് അവകാശവാദമുന്നയിച്ചു സ്വകാര്യവ്യക്തി രംഗത്തെത്തിയതിനെ തുടർന്ന് പദ്ധതി വീണ്ടും മുടങ്ങി. പാലംപണി പൂർത്തിയായെങ്കിലും സ്ഥലവുമായി ബന്ധപ്പെട്ടു കേസ് നിലനിൽക്കുന്നത് റോഡ്ഗതാഗതത്തിന് വിട്ടുനൽകുന്നതിനുതടസ്സമായി. ഇത് യാഥാർഥ്യമായാൽ ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളുൾപ്പെട്ടതാണ് നിയമക്കുരുക്കിൽപെട്ട ഈ പാലം.
Show Full Article
TAGS:LOCAL NEWS 
Next Story