Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല പഞ്ചായത്തി​െൻറ...

ജില്ല പഞ്ചായത്തി​െൻറ സ്​കൂൾ മൊബൈൽ ആപ്​ പദ്ധതിക്ക്​ തുടക്കമായി

text_fields
bookmark_border
ബാലുശ്ശേരി: ജില്ല പഞ്ചായത്തി​െൻറ വിജയോത്സവം പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ആപ്പ് പദ്ധതിക്ക് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലയിലെ അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരു പ്രൈമറി സ്കൂളിലുമാണ് ആദ്യം തുടക്കമിടുന്നത്. ബാലുശ്ശേരിക്കു പുറമെ നരിക്കുനി, മാവൂർ, കുറ്റ്യാടി, ഒാർക്കാേട്ടരി ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രൈമറി തലത്തിൽ പാറന്നൂർ ജി.എം.എൽ.പി സ്കൂളിലും മാതൃക പദ്ധതി ഇൗ വർഷം തുടക്കമിടും. ഇൗ വിദ്യാലയങ്ങളിലെ മുഴുവൻ രക്ഷിതാക്കളെയും മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കും. മൊബൈൽ ആപ്പ് പദ്ധതി യാഥാർഥ്യമാകുന്നതോടെ കുട്ടികളുടെ ദൈനംദിന ഹാജർ, പരീക്ഷ ഫലങ്ങൾ, സ്കൂൾ ക്ലാസ് റൂം വിശേഷങ്ങൾ തുടങ്ങിയവ രക്ഷിതാവിന് തത്സമയം അറിയാനാകും. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശങ്ങളോ കമൻറുകളോ രക്ഷാകർത്താവിനും ക്ലാസ് അധ്യാപകനും പരസ്പരം പങ്കുവെക്കാനാവും. വിദ്യാലയ സമയക്രമത്തിലെ മാറ്റം, ബസ് സമയം, സ്റ്റഡി നോട്ടുകൾ, ഹോം വർക്കുകൾ, ചോദ്യമാതൃകകൾ തുടങ്ങിയവയും പങ്കുവെക്കാൻ കഴിയും. കോഴിക്കോട് ഡയറ്റി​െൻറ ആഭിമുഖ്യത്തിൽ പദ്ധതി അവലോകനവും നടക്കും. അടുത്ത വർഷം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. മൊബൈൽ ആപ്പ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. യു.കെ. അബ്ദുൽ നാസർ പദ്ധതി വിശദീകരിച്ചു. രക്ഷിതാക്കൾക്കുള്ള ആദ്യ മൊബൈൽ സന്ദേശം നൽകൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. റീജ കണ്ടോത്ത് കുഴിയിൽ, ടി.പി. ഇസ്മാഇൗൽ കുട്ടി, എ.ഇ.ഒ എം. രഘുനാഥൻ, ബി.പി.ഒ കെ.പി. സഹീർ എന്നിവർ സംസാരിച്ചു. ജാഫർ രാരോത്ത് സ്വാഗതവും അജിത പി. മാധവൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story