Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമീഞ്ചന്ത കോളജിൽ...

മീഞ്ചന്ത കോളജിൽ എസ്​.എഫ്​.​െഎ ^യു.ഡി.എസ്​.എഫ്​ സംഘർഷം; 13 പേർക്ക്​ പരിക്ക്​

text_fields
bookmark_border
മീഞ്ചന്ത കോളജിൽ എസ്.എഫ്.െഎ -യു.ഡി.എസ്.എഫ് സംഘർഷം; 13 പേർക്ക് പരിക്ക് കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് കോളജിലുണ്ടായ വിദ്യാർഥി സംഘർഷത്തിൽ 13 പേർക്ക് പരിക്കേറ്റു. എസ്.എഫ്.െഎ -യു.ഡി.എസ്.എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഫൈൻ ആർട്സ് ക്ലബി​െൻറ ലോഗോ പ്രകാശനവും സെമിനാറും ബുധനാഴ്ച കോളജിൽ നടന്നിരുന്നു. ഇതിനിടെ എസ്.എഫ്.െഎ -യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആദ്യ സംഘർഷം പെെട്ടന്ന് അവസാനിച്ചെങ്കിലും വൈകീട്ടും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പന്നിയങ്കര പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. പരിക്കേറ്റ അക്ഷയ് (19), അമൽ സാരംഗ് (20), വിഷ്ണു (20), വിനീത് (18), ജംഷീർ (19), ദിൽജിത്ത് (21), അനന്തു (19), മുഹമ്മദ് മുബാറക് (18), ജസീർ (21), വിശ്രുത് (18), സജാദ് (21), സരുൺ (20), അജയ് (19) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സംഘർഷത്തെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ കോളജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story