Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടിൽകയറി അമ്മയേയും...

വീട്ടിൽകയറി അമ്മയേയും മകനേയും ആക്രമിച്ച ആറുപേർക്കെതിരെ ​കേസ്​

text_fields
bookmark_border
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി അമ്മയേയും മകെനയും ആക്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. കുരുവട്ടൂർ സ്വദേശികളായ മായത്തിങ്കൽ ജിതിൻദാസ്, കളോളിപ്പൊയിലിൽ റിനീഷ്, തെക്കേടത്ത് പൊയിലിൽ സന്തോഷ്, താഴത്ത് പുത്തലത്ത് ഷിമീഷ്, താഴേക്കോട്ടുമ്മൽ രമേശൻ, പുൽപറമ്പിൽ ലാലു എന്നിവർക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. കുരുവട്ടൂർ പുത്തലത്ത് പൊയിലിൽ കാർത്യായനി, മകൻ സന്തോഷ് എന്നിവർക്കാണ് മർദനമേറ്റത്. ഡിസംബർ 25 നാണ് കേസിനാസ്പദമായ സംഭവം. നേരത്തെ സന്തോഷുമായി പ്രതികൾ വാക്തർക്കമുണ്ടായിരുന്നു. ഇതി​െൻറ പ്രതികാരമെന്നോണം വീട്ടിൽ അതിക്രമിച്ചുകയറി പരിക്കേൽപ്പിക്കുകയായിരുന്നുെവന്നാണ് പരാതിയിൽ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story