Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുമരാമത്ത്​...

പൊതുമരാമത്ത്​ പ്രവൃത്തികൾക്ക്​​ സോഷ്യൽ ഒാഡിറ്റ്​: ജില്ല സമിതിയായി

text_fields
bookmark_border
പൊതുമരാമത്ത് പ്രവൃത്തികൾക്ക് സോഷ്യൽ ഒാഡിറ്റ്: ജില്ല സമിതിയായി കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള സോഷ്യൽ ഒാഡിറ്റ് സമിതി ജില്ലയിൽ നിലവിൽവന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ചെയർമാനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത കൺവീനറുമായ സമിതിയിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ മീരദർശക്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, വടകര മുനിസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ, റിട്ട. സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണൻ, റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ യു. വേണുഗോപാൽ എന്നിവരാണ് അംഗങ്ങൾ. മൂന്നു വർഷം കാലാവധിയുള്ള സമിതി മാസത്തിൽ ചുരുങ്ങിയത് ഒരുതവണയെങ്കിലും യോഗം ചേരണമെന്നാണ് പൊതുമരാമത്ത് വകുപ്പി​െൻറ ഉത്തരവ്. വകുപ്പിന് കീഴിലെ ദേശീയപാതകൾ, റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ പ്രവൃത്തികളും മറ്റു സ്ഥാപനങ്ങളും കമ്പനികളും വഴി നടത്തുന്ന പ്രവൃത്തികളും സംബന്ധിച്ച പരാതികൾ ഇനി ഏതൊരു തദ്ദേശവാസിക്കും സമിതി മുമ്പാകെ ഉന്നയിക്കാം. പ്രവൃത്തി നടക്കുന്ന സമയത്തോ പ്രവൃത്തി പൂർത്തിയായി മൂന്നു മാസത്തിനകമോ ആണ് പരാതി അറിയിക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ എൻജിനീയർ ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ച് തയാറാക്കുന്ന റിപ്പോർട്ടും ശിപാർശയും ഒരു മാസത്തിനകം സർക്കാറിന് കൈമാറും. സമിതിയുടെ പരിശോധനയോട് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സഹകരിക്കണമെന്നും പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, ബന്ധപ്പെട്ട മറ്റ് റെേക്കാഡുകൾ എന്നിവ ജില്ല സമിതി ചെയർമാൻ രേഖാമൂലം അപേക്ഷിക്കുന്നപക്ഷം ൈകമാറണമെണന്നും ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. ജില്ലയിൽ നടക്കുന്ന എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും സമിതി പരിശോധിക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്യും. സർക്കാർ നിർദേശമുള്ളതിനാൽ പാലങ്ങളുടെ പ്രവൃത്തി പ്രത്യേകം പരിശോധിക്കും. inner box....... ജില്ല സമിതിയുടെ അധികാരങ്ങൾ: -പരാതികളിൽ നേരിട്ട് പോയി പരിശോധന നടത്തുക -പ്രവൃത്തിയിലെ അപാകതകൾ സർക്കാർ ശ്രദ്ധയിൽപെടുത്തുക -പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരുടെ പരിശോധനക്ക് ശിപാർശ ചെയ്യുക -പൊതുമരാമത്ത് വിജിലൻസ് അേന്വഷണത്തിന് ശിപാർശ ചെയ്യുക -സി.ടി.ഇ അന്വേഷണത്തിന് ശിപാർശ ചെയ്യുക -ധനകാര്യ അന്വേഷണ വിഭാഗത്തി​െൻറ അന്വേഷണത്തിന് ശിപാർശ െചയ്യുക -പൊലീസ്, വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യുക
Show Full Article
TAGS:LOCAL NEWS 
Next Story