Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോടി​െൻറ...

കോഴിക്കോടി​െൻറ റെയില്‍വേ വികസനം: അനുഭാവപൂര്‍വമായ നടപടികൾ സ്വീകരിക്കും ^ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍

text_fields
bookmark_border
കോഴിക്കോടി​െൻറ റെയില്‍വേ വികസനം: അനുഭാവപൂര്‍വമായ നടപടികൾ സ്വീകരിക്കും -ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കോഴിക്കോടി​െൻറ റെയില്‍വേ വികസനം: അനുഭാവപൂര്‍വമായ നടപടികൾ സ്വീകരിക്കും -ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കോഴിക്കോട്: കോഴിക്കോടി​െൻറ റെയില്‍വേവികസനകാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠ. പാലക്കാട് മുതല്‍ കല്ലായ് വരെയുള്ള സ്േറ്റഷനുകളിലെ പരിശോധനക്ക് ശേഷം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനക്കിടെ ഒട്ടനവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. തീവണ്ടികള്‍ക്ക് സ്റ്റോപ് അനുവദിക്കുക, കൂടുതല്‍ ബോഗികള്‍ അനുവദിക്കുക, റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനങ്ങളാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും നല്‍കിയിരിക്കുന്നത്. ഈ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കും. കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെന്നതാണ് എല്ലാവരുടെയും ആവശ്യം. എന്നാല്‍, കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെങ്കില്‍ റെയില്‍വേ ട്രാക്കി​െൻറ വികസനം വേണ്ടതായുണ്ട്. ഇപ്പോള്‍ രണ്ട് ലൈനാണ് ഉള്ളത്. ഇത് മൂന്നോ നാലോ ലൈനായി വികസിപ്പിക്കണം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ട്രാക്കുകള്‍ മുറിച്ചുകടക്കുന്നതും തീവണ്ടിക്ക് നേരെ കല്ലേറുണ്ടാകുന്നതും നിരീക്ഷിക്കുന്നതിനായി രണ്ടിടങ്ങളില്‍ സ്ഥാപിച്ച സോളാര്‍ പവേര്‍ഡ് കാമറകളുടെ പ്രവര്‍ത്തനവും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠ, വിവിധ വകുപ്പ് തലവന്മാരായ നരേഷ് ലാല്‍വാനി, എസ്. അനന്തരാമന്‍, പ്രിയംവദ വിശ്വനാഥന്‍, കെ. മനോഹരന്‍ എന്നിവരടങ്ങിയ സംഘം പരിശോധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story