Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യവ്യക്തി വയൽ...

സ്വകാര്യവ്യക്തി വയൽ മണ്ണിട്ട് നികത്താൻ ശ്രമിച്ചു, നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ചെറുവാടി തെനേങ്ങാപറമ്പിൽ വയൽ മണ്ണിട്ട് നികത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. വർഷങ്ങളായി തരിശായി കിടന്ന ചെറുവാടി പുഞ്ചപ്പാടത്തി​െൻറ ഭാഗമായുള്ള വയലാണ് ഇന്നലെ രാവിലെ സ്ഥലമുടമ മണ്ണിട്ട് നികത്താൻ ശ്രമം നടത്തിയത്. വയലിലേക്ക് റാമ്പ് നിർമിക്കുന്നതി​െൻറ മറവിലാണ് മണ്ണിടാൻ ശ്രമം നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ചെറുവാടി പുഞ്ചപ്പാടത്ത് 20 വർഷത്തിന് ശേഷം പഞ്ചായത്തി​െൻറ നേതൃത്വത്തിൽ 200 ഏക്കറിൽ നെൽകൃഷിയിറക്കാൻ ശ്രമം നടന്നുവരുന്നതിനിടെയാണ് വയലിൽ മണ്ണിട്ടത്. വയലുകളിലേക്ക് വെള്ളം ഒലിച്ചുവരുന്ന തോടിന് സമീപത്തെ വയലിൽ മണ്ണിട്ടാൽ അത് തോടി​െൻറ സ്വാഭാവിക ഒഴുക്കിെനയും ബാധിക്കും. ചുള്ളിക്കാപറമ്പ്, കണ്ണാംപറമ്പ്, തെനേങ്ങപറമ്പ്, കുറുവാടങ്ങൽ, പൊറ്റമ്മൽ, ചെറുവാടി ഭാഗങ്ങളിലെ കിണറുകളിൽ ജലവിതാനം താഴാതെ നിലനിർത്തുന്നതും വേനൽകാലത്ത് പോലും ജലസമൃദ്ധമായ ഈ തോടും വയലുമാണ്. ഇവിടെ മണ്ണിട്ടുനികത്താനുള്ള ഏത് ശ്രമവും തടയുമെന്നും നാട്ടുകാർ പറഞ്ഞു. വയലിൽ തള്ളിയ മണ്ണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ലയുടെ നേതൃത്വത്തിൽ നാട്ടുകാർ എടുത്തുമാറ്റി. photo: kdr33 ചെറുവാടി പുഞ്ചപ്പാടത്ത് വയലി​െൻറ ഭാഗത്ത് മണ്ണിട്ട നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story