Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്രജീവനക്കാരനെ...

ക്ഷേത്രജീവനക്കാരനെ മർദിച്ച് പണവും താക്കോലും കവർന്നതായി പരാതി

text_fields
bookmark_border
മുക്കം: തൃക്കുടമണ്ണ ക്ഷേത്രസമിതി ഓഫിസിൽ ഒരു സംഘമാളുകൾ കയറി ഓഫിസ്ജീവനക്കാരനെ മർദിക്കുകയും രേഖകളും പണവും താക്കോലുകളും കവരുകയും ചെയ്തതായി പരാതി. തിങ്കളാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. ഓഫിസിലെത്തിയവർ വഴിപാടിനു പണമടക്കാൻ കാത്തുനിൽക്കുന്നവരുടെ മുന്നിൽെവച്ചാണ് അക്രമം നടത്തിയതെന്നും താക്കോൽ ആവശ്യപ്പെട്ടത് നൽകാത്തതിനാണ് ജീവനക്കാരനെ മർദിച്ചതെന്നും പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പൊലീസിനെ വിളിക്കാൻ ശ്രമിച്ച ഓഫിസ് ജീവനക്കാര​െൻറ ഫോൺ പിടിച്ചുവാങ്ങുകയും ലാൻഡ് ഫോൺ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. ക്ഷേത്ര ജീവനക്കാരനായ നാരങ്ങാളി ചന്ദ്രൻ മുക്കം ഗവ. കമ്യൂണിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രസമിതി സെക്രട്ടറി പി. രാമൻ കുട്ടി മുക്കം പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പക്കോട്ട് മോഹനൻ, ചെമ്പക്കോട്ട് വിക്രമൻ, ചെമ്പക്കോട്ട് സുരേഷ് ബാബു, ചെമ്പക്കോട്ട് ആനന്ദ്, കോഴഞ്ചേരി ദാമോദരൻ, മഠത്തിൽ സത്യൻ എന്നിവർക്കെതിരെ ക്ഷേത്രസമിതി സെക്രട്ടറി പൊലീസ്സിൽ പരാതി നൽകിയിരിക്കയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story