Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത ചെങ്കൽ...

അനധികൃത ചെങ്കൽ ഖനനത്തിനെതിരെ തഹസിൽദാരുടെ മിന്നൽ പരിശോധന: നിരവധി ടിപ്പർ ലോറികളും കല്ലുവെട്ട് യന്ത്രങ്ങളും പിടികൂടി

text_fields
bookmark_border
അനധികൃത ചെങ്കൽ ഖനനത്തിനെതിരെ തഹസിൽദാരുടെ മിന്നൽ പരിശോധന ടിപ്പർ ലോറികളും കല്ലുവെട്ട് യന്ത്രങ്ങളും പിടികൂടി മുക്കം: അനധികൃത ചെങ്കൽ ഖനനത്തിനെതിരെ തഹസിൽദാരുടെ മിന്നൽ പരിശോധന. നിരവധി ടിപ്പർ ലോറികൾ, കല്ലുവെട്ട് യന്ത്രങ്ങൾ, മണ്ണുമാന്തിയന്ത്രങ്ങൾ എന്നിവ പിടികൂടി. കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ്, കൂടാംപൊയിലിൽ, കറുത്തപറമ്പ്, എള്ളങ്ങൽ, കണ്ണാട്ടുകുഴി എന്നീ പ്രദേശങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിലാണ് റവന്യൂ വകുപ്പധികൃതർ മിന്നൽപരിശോധന നടത്തിയത്. പത്തോളം ചെങ്കൽ ലോറികളും എട്ട് കല്ലുവെട്ട് യന്ത്രങ്ങളും രണ്ട് മണ്ണുമാന്തിയന്ത്രവും പിടികൂടി. തഹസിൽദാർ അനിതകുമാരിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30ഒാടെയാണ് പരിശോധന നടത്തിയത്. വിവരമറിഞ്ഞ പല വാഹനങ്ങളും കാടുകളിൽ ഒളിപ്പിച്ചതായും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. റെയ്ഡിനിടയിൽ അനധികൃതമണ്ണ് കയറ്റിപ്പോകുകയായിരുന്ന രണ്ട് ടിപ്പർ ലോറികൾ പിടിച്ചെടുത്ത് 25,000 രൂപ വീതം പിഴഈടാക്കി. കാരശ്ശേരി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ അനധികൃത ചെങ്കൽഖനനം നടത്തുന്നതായി നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നു. ഇതി​െൻറ ഭാഗമാണ് ചൊവ്വാഴ്ച റവന്യൂ വകുപ്പധികൃതർ റെയ്ഡിനിറങ്ങിയത്. ഓടത്തെരുവിന് സമീപം തണ്ണീർതടം നികത്തുന്നതിനിടെ രണ്ട് ടിപ്പർ ലോറികളും പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് കുടിവെള്ള സംവിധാനം താറുമാറാകുന്നവിധം അനധികൃതമായി നടന്നുവരുന്ന ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ മാസങ്ങളായി പ്രതിഷേധം ഉയർത്തി വരുന്നു. ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിരുന്നു. ഹൈകോടതി വിലക്കുപോലും ലംഘിച്ചാണ് പ്രദേശത്ത് ഖനനം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു അനുമതിയുമില്ലാതെയാണ് ഈ പ്രദേശങ്ങളിൽ ഖനനം നടത്തിവന്നതെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. പ്രദേശത്തെ ശുദ്ധജല ലഭ്യതക്കുവരെ ഭീഷണിയായാണ് ഖനനമെന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തഹസിൽദാരോടൊപ്പം, അസിസ്റ്റൻറ് മൈനിങ്ങ് ജിയോളജിസ്റ്റ് പി.സി.രശ്മി, കാരശ്ശേരി പഞ്ചായത്ത് അസി. സെക്രട്ടറി ഭുവനേശ്വരി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ ഐജിൻ എന്നിവർ നേതൃത്വം നൽകി. MKMUC 8 കാരശ്ശേരി പഞ്ചായത്തിലെ അഞ്ചു പ്രദേശങ്ങളിൽ അനധികൃത ചെങ്കല്ല് ഖനനത്തിനെതിരെ റവന്യൂ വകുപ്പി​െൻറ മിന്നൽ പരിശോധന
Show Full Article
TAGS:LOCAL NEWS 
Next Story