Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടിയത്തൂരിലെ...

കൊടിയത്തൂരിലെ അനധികൃതകേന്ദ്രം: പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കുന്നി​െല്ലന്ന്​

text_fields
bookmark_border
കോഴിക്കോട്: ആത്മീയത ചമഞ്ഞ് നടത്തുന്ന അനധികൃതകേന്ദ്രത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നിെല്ലന്ന് പരാതി. കൊടിയത്തൂർ കാരാട്ട് ഭാഗത്ത് അടുത്തിടെ പ്രവർത്തനം തുടങ്ങിയ സ്വലാത്ത് മഹലിനെതിരെയാണ് പരിസരവാസികൾ ഒന്നിച്ച് ഒപ്പിട്ട് പൊലീസിൽ പരാതി നൽകിയത്. പാരാതി നൽകി ഏറെയായിട്ടും പരാതിക്കാെരയോ ബന്ധപ്പെട്ട കക്ഷികെളയോ വിളിച്ച് കാര്യങ്ങൾ സംസാരിക്കാൻ പോലും മുക്കം പൊലീസ് തയാറായിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. സ്ഥാപനത്തിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് മാത്രമാണ് എസ്.െഎ പറയുന്നത്. കേവലം നാലുസ​െൻറിൽ ഷെഡ് കെട്ടി തുടങ്ങിയ സ്ഥാപനത്തിൽ മന്ത്രവാദമാണ് നടക്കുന്നെതന്നാണ് പരാതി. ദിവസേനയെന്നോണം വിവിധയിടങ്ങളിൽ നിന്നായെത്തുന്നവരിൽ ബഹുഭൂരിഭാഗവും സ്ത്രീകളാണ്. മന്ത്രവാദത്തി​െൻറ പേരിൽ മനഃശാന്തിയും രോഗശാന്തിയും വാഗ്ദാനം നൽകിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നാട്ടിൽ ടൈൽസ് ജോലിക്ക് പോയിരുന്ന യുവാവാണ് ഇപ്പോൾ ജോലിക്ക് പോവാതെ ഇവിടെ പ്രധാനിയായി ഇരിക്കുന്നത്. ശനിയാഴ്ചകളിലും മറ്റും രാപ്പകൽ വ്യത്യാസമില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും സമീപവാസികൾക്ക് ദുരിതമാണ്. പരിസരത്തെ െറസിഡൻറ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനകളാണ് സ്ഥാപനത്തിനെതിരെ രംഗത്തുവന്നത്. സമീപവാസികളുടെ പരാതി തയാറാക്കുന്നതിന് പ്രവർത്തിച്ച െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി പി.വി ശബീറിനെ കഴിഞ്ഞ 25ന് രാത്രി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ശബീർ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിട്ടും പൊലീസ് യാതൊരു നടപടിയും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികൾ നാട്ടുകാർ ആസൂത്രണം െചയ്തുവരുകയാണ്. അതേസമയം, നാട്ടുകാർ നൽകിയ പരാതിയിൽ സബ് കലക്ടർ മുക്കം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story