Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ സ്​റ്റേഷനിൽ...

റെയിൽവേ സ്​റ്റേഷനിൽ 'യാത്രകെയർ​' പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ തയാറാക്കിയ എമർജൻസി എയ്ഡ് ബൂത്ത് 'യാത്രകെയർ' തുറന്നു. അടിയന്തരസാഹചര്യങ്ങളെ നേരിടാൻ സഹായകമാവും വിധം 24 മണിക്കൂറും ആംബുലൻസ് ലഭ്യതയും ഒരു നഴ്സിങ് സ്റ്റാഫും ഡ്യൂട്ടിയിൽ ഉണ്ടാവുംവിധമാണ് എയ്ഡ് പോസ്റ്റ് സജ്ജീകരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളായി തിരിച്ച് പ്രത്യേക ട്രെയ്നിങ് ലഭിച്ച സ്റ്റാഫുകളും എയ്ഡ്ബൂത്തിൽ ജോലി ചെയ്യും. റെയിൽവേ സ്റ്റേഷനുകളിലും അപകടങ്ങൾ ഉണ്ടാവുന്ന സമയത്ത് മതിയായ ചികിത്സ ലഭിക്കാതെ ആളുകൾ മരിക്കാനിയായ സാഹചര്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി ആരംഭിച്ചത്. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മലബാർ ഹോസ്പിറ്റലും സംയുക്തമായാണ് റെയിൽവേ സ്റ്റേഷനിൽ എയ്ഡ് ബൂത്ത് ആരംഭിച്ചത്. യാത്രകെയർ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ മുഖ്യാതിഥിയായി. പി.വി. അബ്ദുൽ വഹാബ് എം.പി, മലബാർ ഹോസ്പിറ്റൽ എം.ഡി ഡോ. പി.എ. ലളിത, കാലിക്കറ്റ് ചേംബർ പ്രസിഡൻറ് ഐപ്പ് തോമസ്, സെക്രട്ടറി ഡോ. എ.എം. ഷെരീഫ്, ഫർഹാൻ യാസിൻ എന്നിവർ സംബന്ധിച്ചു. photo: pk 10 cap: കാലിക്കറ്റ് ചേംബർ ഓഫ് േകാമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും മലബാർ ഹോസ്പിറ്റലും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്ന യാത്ര കെയർ പദ്ധതിയുടെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി. നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story