Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅകലാപ്പുഴയിൽ നിന്ന്​...

അകലാപ്പുഴയിൽ നിന്ന്​ വീണ്ടും മാലിന്യം നീക്കി

text_fields
bookmark_border
കക്കോടി: അകലാപ്പുഴയിൽ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം തടയാൻ നാട്ടുകാരുടെ ഇടപെടൽ തുടരുന്നു. പുഴയിൽ നിന്ന് 50 ഒാളം ചാക്ക് മാലിന്യമാണ് നീക്കിയത്. ആഴ്ചകൾക്ക് മുമ്പ് 60 ചാക്കിലേറെ മാലിന്യം നീക്കിയിരുന്നു. ചെറുകുളം മുക്കം കടവ് ഭാഗത്ത് പുഴയിൽ നിന്നാണ് മാലിന്യം ശേഖരിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ടയർ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് ഇവയിലേറെയും. മാലിന്യം വേങ്ങേരി നിറവ് പ്രവർത്തകർക്ക് ൈകമാറാനാണ് തീരുമാനം. വെസ്റ്റ് ബദിരൂർ ഇ.എം.എസ് ചാരിറ്റബിൾ സെസൈറ്റി നേതൃത്വത്തിൽ ചെറുകുളത്തെ മുക്കം കടവ് റസിഡൻറ്സ് അസോസിയേഷൻ, വിവിധ സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ നാട്ടുകാർ രൂപവത്കരിച്ച അകലാപ്പുഴ സംരക്ഷണസമിതി ആരംഭിച്ച അകലാപ്പുഴ മാലിന്യമുക്ത കാമ്പയിൻ രണ്ടാം ഘട്ടമായാണ് മാലിന്യം മാറ്റിയത്. akalapuzha അകലാപ്പുഴ മാലിന്യമുക്ത കാമ്പയിൻ രണ്ടാംഘട്ടഭാഗമായി ചെറുകുളം മുക്കം കടവ് ഭാഗത്ത് നിന്ന് മാലിന്യം നീക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story