Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എസ്.എം സിറ്റി മേഖല...

ഐ.എസ്.എം സിറ്റി മേഖല സമ്മേളനം 26ന്

text_fields
bookmark_border
കുറ്റിച്ചിറ: ഐ.എസ്.എം സിറ്റി മേഖല സമ്മേളനം ജനുവരി 26ന് ഇടിയങ്ങരയില്‍ നടക്കും. സമ്മേളന പ്രഖ്യാപന സംഗമം ഐ.എസ്.എം സംസ്ഥാന നിര്‍വാഹക സമിതി അംഗം ജംഷീര്‍ പി.സി. ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വ സമിതി മേഖല വൈസ് ചെയര്‍മാന്‍ എസ്.ഐ ഐദീദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജില്ല വൈസ് പ്രസിഡൻറ് ജംഷീര്‍ കാരപ്പറമ്പ്, അസി. സെക്രട്ടറി ഡോ. അഹമ്മദ് ഷാസ് എന്നിവര്‍ സംസാരിച്ചു. ഐ.എസ്.എം മേഖല പ്രസിഡൻറ് കെ.വി. മുഹമ്മദ് ഷുഹൈബ്, സെക്രട്ടറി സ്വാബിര്‍ വാടിയില്‍, എം.എസ്.എം മേഖല സെക്രട്ടറി സി.വി. കാബില്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തി​െൻറ മുന്നോടിയായി ജനുവരി 19ന് വനിത സംഗമവും 21ന് യൂത്ത് മീറ്റും സംഘടിപ്പിക്കും. സമ്മേളന പ്രചാരണത്തി​െൻറ ഭാഗമായി ഗൃഹസന്ദര്‍ശനം, മെസേജ് പവലിയന്‍, കിയോസ്‌ക്കുകള്‍ എന്നിവ സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story