Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യവകുപ്പിൽ...

ആരോഗ്യവകുപ്പിൽ മുടങ്ങിക്കിടക്കുന്ന പ്രമോഷൻ ഉടൻ നടത്തണം ^എൻ.ജി.ഒ അസോസിയേഷൻ

text_fields
bookmark_border
ആരോഗ്യവകുപ്പിൽ മുടങ്ങിക്കിടക്കുന്ന പ്രമോഷൻ ഉടൻ നടത്തണം -എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട്: ആരോഗ്യവകുപ്പിൽ മുടങ്ങിക്കിടക്കുന്ന പ്രമോഷനുകൾ ഉടൻ നികത്തണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. അലിമുഹമ്മദ് ആവശ്യപ്പെട്ടു. വകുപ്പിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല മെഡിക്കൽ ഒാഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി. വിനയൻ, എം.ടി. മധു, കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, ബിനു കോറോത്ത്, ജില്ല ട്രഷറർ കെ. പ്രദീപൻ, ടി. ഹരിദാസൻ, സി.കെ. സതീശൻ, പി. ബിന്ദു, സിജു കെ. നായർ, സി.കെ. പ്രകാശൻ, എൻ.ടി. ജിതേഷ്, കെ.കെ. പ്രമോദ്കുമാർ, വി.പി. രജീഷ്കുമാർ, ആലീസ് ഉമ്മൻ, എലിസബത്ത് ടി. ജേക്കബ് എന്നിവർ സംസാരിച്ചു. ഇന്നും നാെളയും റെയിൽേവ ഗേറ്റ് അടച്ചിടും കോഴിക്കോട്: വാർഷിക അറ്റകുറ്റപ്പണികളെ തുടർന്ന് കോയറോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടും. ബുധനാഴ്ച രാവിലെ എട്ടു മുതൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ് ഗേറ്റ് അടച്ചിടുകയെന്ന് റെയിൽവേ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story