Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്വാന പ്രദർശനത്തിന്...

ശ്വാന പ്രദർശനത്തിന് തുടക്കം

text_fields
bookmark_border
കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച മലബാർ കെനയിൻ ക്ലബി​െൻറ ശ്വാന പ്രദർശനത്തിൽനിന്ന് കോഴിക്കോട്: മലബാർ കെനയിൻ ക്ലബി‍​െൻറ 43ാം അഖിലേന്ത്യ ശ്വാന പ്രദർശനത്തിന് കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കം. 15 സ​െൻറിമീറ്ററിൽ താഴെ മാത്രം ഉയരവും മൂന്ന് കിലോഗ്രാം മാത്രം തൂക്കവുമുള്ള മെക്സികോക്കാരൻ ഷിവാവ, 81 സ​െൻറിമീറ്റർ ഉയരമുള്ള ജർമൻ ഗ്രേറ്റ് ഡെയിൽ, അർജൻറീനയിൽനിന്നുള്ള ഡോഗി അർജൻറിനോ, ബ്രസീലിൽനിന്നുള്ള ഫിലാ ബ്രസീലിയ തുടങ്ങിയ ശ്വാനവീരന്മാർ ഡോഗ്ഷോയിലുണ്ട്. സൈബീരിയന്‍ ഹസ്കി, പൂഡില്‍, ബുള്‍ മാസ്റ്റിഫ്, ഐറിഷ് സെറ്റര്‍, അഫ്ഗാന്‍ ഹണ്ട്, ഫോക്സ് ടെറിയര്‍, ബുള്‍ ടെറിയര്‍, ഫ്രഞ്ച് ബുള്‍ഡോഗ്, മിനിയേച്ചർ പിഞ്ചർ‍, ബോക്സര്‍, കാരവന്‍ ഹണ്ട്, ഡോഗീ ഡി ബോര്‍ഡിയാക്സ്, സൗത്ത് ആഫ്രിക്കന്‍ ബോര്‍ബോള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലെ മിന്നും താരങ്ങൾ. രണ്ടു ദിവസങ്ങളിലായി നാല് ഡോഗ് ഷോകളാണ് നടക്കുക. ശനിയാഴ്ച കൊല്ലം കെനയിൻ ക്ലബി‍​െൻറ രണ്ട് ഷോകളാണ് നട‌ന്നത്. രാജ്യത്തി‍​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് മുന്നൂറോളം നായകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story