Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡാറ്റാബാങ്ക്​...

ഡാറ്റാബാങ്ക്​ പുനഃപരിശോധന നടപടികളില്ല; അപേക്ഷകരുടെ കാത്തിരിപ്പ്​ നീളുന്നു

text_fields
bookmark_border
ഡാറ്റാബാങ്ക് പുനഃപരിശോധന നടപടികളില്ല; അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു കക്കോടി: ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തിയ ഭൂമി സംബന്ധിച്ച പുനഃപരിശോധന അപേക്ഷയിൽ നടപടികളില്ല. കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ചട്ടങ്ങളിലെ േഭദഗതികൾ വരുത്തി പുറപ്പെടുവിച്ചതി​െൻറ അടിസ്ഥാനത്തിലുള്ള അപേക്ഷകളിലാണ് ഒന്നര മാസമാകാറായിട്ടും നടപടികളില്ലാതെ ചുവപ്പുനാടയിൽ കുരുങ്ങികിടക്കുന്നത്. ഭൂമിയുടെ വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷകളിൽ 2018 മാർച്ച് 30നകം തീരുമാനമെടുക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുെന്നങ്കിലും അപേക്ഷകളുടെ ബാഹുല്യം നിമിത്തം അതിന് കഴിയില്ലെന്ന അവസ്ഥയിലാണ്. ഒാരോ അപേക്ഷയിന്മേലും വില്ലേജ് ഒാഫിസറോ പ്രതിനിധിയോ ചേർന്ന് സംയുക്ത പരിശോധന നടത്തി കൃഷി ഒാഫിസർ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. ഒാരോ പഞ്ചായത്തിലും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആയിരത്തിൽപരം അപേക്ഷകളാണ് എത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും സ്ഥലങ്ങൾ പരിശോധിക്കുക പ്രയോഗികമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്ഥല പരിശോധന നേരിട്ട് നടത്തേണ്ടെന്നും ഉപഗ്രഹചിത്രം നൽകുമെന്നും അഭിപ്രായം ഉയർന്നതോടെ അതിന് കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ. എന്നാൽ, കൃഷി ഒാഫിസിൽ പച്ചക്കറിവിത്ത് വിതരണം, ഫലവൃക്ഷത്തൈ വിതരണം, മറ്റ് വകുപ്പ് പദ്ധതികളുടെ ഫണ്ട് വിതരണം എന്നിവമൂലം ഉദ്യോഗസ്ഥർ പ്രയാസപ്പെടുകയാണ്. ഉപഗ്രഹചിത്രത്തിന് അപേക്ഷകരിൽനിന്ന് ഒറ്റപ്പെട്ട ചില ജില്ലകളിൽ 1500 രൂപ ഇൗടാക്കിയിട്ടുണ്ടത്രെ. നടപടി ക്രമങ്ങളിൽ അകാരണമായ കാലതാമസം വന്നതിനാലാണ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. അതും ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story