Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിഠായിതെരുവിൽ...

മിഠായിതെരുവിൽ വാഹനനിയന്ത്രണം കർശനമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

text_fields
bookmark_border
കോഴിക്കോട്: മിഠായിതെരുവിൽ വാഹനനിയന്ത്രണം കർശനമാക്കാൻ അധികൃതർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ​െൻറ നിർദേശം. മേയർ തോട്ടത്തിൽ രവീന്ദ്രനോടാണ് നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. നിയന്ത്രണം കർശനമായി നടപ്പാക്കാൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലും തീരുമാനമായി. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുപോലും പലരും നിയമലംഘനം നടത്തി മിഠായിതെരുവിലേക്ക് വാഹനങ്ങൾ കൊണ്ടുപോവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഇത്തരത്തിൽ കോർപറേഷൻ അധികൃതരും പൊലീസും പിടികൂടി പിഴയീടാക്കിയിരുന്നു. ഇതേത്തുടർന്നാണ് കർശന നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി തെരുവി​െൻറ പ്രവേശന കവാടങ്ങളിലെല്ലാം മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കും. പിഴ സംഖ്യ വർധിപ്പിക്കാനും ആഴ്ചയിലൊരിക്കൽ തെരുവിൽ കർശന പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. തെരുവിൽ താമസിക്കുന്ന രണ്ടുപേർക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തിൽ വാഹന പാസ് നൽകാനും തീരുമാനിച്ചു. മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ്, ഡി.സി.പി മെറിൻ ജോസഫ്, ജില്ല ജോയൻറ് ആർ.ടി.ഒ ഇൻചാർജ് പി. സനൽകുമാർ, ലാൻഡ് റെവന്യു തഹസിൽദാർ ഇ. അനിതകുമാരി, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, യു.എൽ.സി.സി.എസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വൈകീട്ട് ജില്ല കലക്ടർ തെരുവ് സന്ദർശിച്ച് നിയന്ത്രണം വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story