Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്യാസ്​ സിലിണ്ടറിന്...

ഗ്യാസ്​ സിലിണ്ടറിന് തീപിടിച്ചു ; ഫയർഫോഴ്സ്​ എത്തി സാഹസികമായി തീയണച്ചു

text_fields
bookmark_border
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി സാഹസികമായി തീയണച്ചു നരിക്കുനി: വീട് കത്തുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് അപകടാവസ്ഥയിലായ വീട് നരിക്കുനി ഫയർഫോഴ്സ് എത്തി സാഹസികമായി തീയണച്ചു. നരിക്കുനി എരവന്നൂർ അങ്കത്തായി മന്ദശ്ശേരി അനിൽകുമാറി​െൻറ വീടിനാണ് തീപിടിച്ച് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്നത്. വീട്ടുകാർ പുറത്ത് പോയിരുന്നതിനാൽ നാട്ടുകാർ നരിക്കുനി ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണക്കുന്നതിനിടയിലാണ് ഗ്യാസ് സിലിണ്ടർ കത്തുന്നത് ശ്രദ്ധയിൽ പെട്ടത്. ഫയർമാന്മാർ ഗ്യാസ് സിലിണ്ടർ സാഹസികമായി പുറത്തെടുത്ത് അപകടത്തിൽനിന്ന് രക്ഷിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസി​െൻറ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് ഫയർഫോഴ്സാണ് മലമുകളിലുള്ള വീട്ടിലെത്തി തീയണച്ചത്. ലീഡിങ് ഫയർമാൻ എം.സി. മനോജ് തീയണക്കുന്നതിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story