Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരം ശോച്യാവസ്​ഥ:...

ചുരം ശോച്യാവസ്​ഥ: സത്യഗ്രഹ സമരപ്പന്തലിലേക്ക് നാളെ യൂത്ത്​ലീഗ് ഐക്യദാർഢ്യ റാലി നടത്തും

text_fields
bookmark_border
താമരശ്ശേരി: അന്തർ സംസ്ഥാന പാതയായ താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കാത്ത സർക്കാർ നയത്തിനെതിരെ മുൻ എം.എൽ.എ സി. മോയിൻകുട്ടി നടത്തുന്ന സത്യഗ്രഹ സമരപ്പന്തലിലേക്ക് യൂത്ത്ലീഗ് ജില്ല കമ്മിറ്റി ഐക്യദാർഢ്യ റാലി നടത്തും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കൈതപ്പൊയിലിൽനിന്ന് ആരംഭിച്ച് അടിവാരത്തെ സമരപ്പന്തലിൽ സമാപിക്കും. പെട്ടിക്കട കത്തിച്ചവരെ അറസ്റ്റ് ചെയ്യണം താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് സമീപം ഇരുമ്പിൻചീടൻകുന്ന് റോഡിന് സമീപം പ്രവർത്തിച്ചിരുന്ന പെട്ടിക്കട കത്തിച്ച സാമൂഹിക േദ്രാഹികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പെട്ടിക്കട ഉടമ മിനിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഭാരതീയ ദലിത് കോൺഗ്രസ് താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തിൽപെട്ട മിനിയുടെയും കുടുംബത്തി​െൻറയും ഏക വരുമാന മാർഗമായിരുന്നു ഈ പെട്ടിക്കട. ബ്ലോക്ക് പ്രസിഡൻറ് വേലായുധൻ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. അനിൽകുമാർ, കെ. ഗോപാലൻ, കുമാരൻ, ഐ.കെ. ഭാസ്കരൻ, കെ.കെ. വിനോദ്, കെ.കെ. ശരത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story