Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.കെക്ക്​ ആയിരങ്ങളുടെ ...

ആർ.കെക്ക്​ ആയിരങ്ങളുടെ ആദരാഞ്​ജലി

text_fields
bookmark_border
ചേന്ദമംഗലൂർ: അന്തരിച്ച ശിൽപിയും ചിത്രകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ആർ.കെ. പൊറ്റശ്ശേരിക്ക് ആയിരങ്ങളുടെ ആദരാഞ്ജലി. നിര്യാണമറിഞ്ഞ്‌ നിരവധി പേരാണ് പൊറ്റശ്ശേരിയിലെ മണ്ണാറക്കൽ വീട്ടിൽ എത്തിയത്. ഡോ. എം.എൻ. കാരശേരി, പോൾ കല്ലാനോട്, ബേപ്പൂർ രാധാകൃഷ്ണൻ, ടി. സിദ്ദീഖ്, യു.സി. രാമൻ, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഷാനിമോൾ ഉസ്മാൻ, സി.പി. ചെറിയമുഹമ്മദ്, ചേറ്റൂർ ബാലകൃഷ്ണൻ, കെ.സി. അബു, മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ സി.ടി.സി അബ്ദുല്ല, മുനീറ ടീച്ചർ, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, വിനോദ് ബാബു, ഡോ. ഗിരീഷ് ചോലയിൽ, അബ്ദുല്ല നന്മണ്ട, ഒ. അബ്ദുല്ല, സി.ടി. അബ്ദുറഹീം, ഹമീദ് ചേന്ദമംഗലൂർ, എൻ.കെ. അബ്ദുറഹിമാൻ, കാഞ്ചന കൊറ്റങ്ങൽ, വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, ഒ.എം. രാജൻ, പറമ്പാട്ട് സുധാകരൻ, പ്രദീപ് കുമാർ, പി.കെ. അരവിന്ദൻ, പി.പി. മിനി, അജയ്കുമാർ, മുക്കം നഗരസഭ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, പി.പി. അനിൽകുമാർ, ശഫീഖ് മാടായി, ലീല പുൽപറമ്പിൽ, എൻ. അബ്ദുറഹിമാൻ തുടങ്ങിയവർ അനുശോചനമറിയിക്കാൻ എത്തി. വീട്ടുവളപ്പിൽ വൈകീട്ട് മൂന്നിന് നടന്ന സംസ്കാര ചടങ്ങിനുശേഷം പൊറ്റശ്ശേരി അങ്ങാടിയിൽ അനുശോചന സമ്മേളനം നടന്നു. കെ.പി. ഷൈനേഷ് കുമാർ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ, സി.ജെ. ആൻറണി, സി.പി. ചെറിയമുഹമ്മദ്, ടി.ടി. സുലൈമാൻ, എം.ടി. അശ്റഫ്, കൊറ്റങ്ങൽ സുരേഷ് ബാബു, ശിവദാസൻ, ചന്ദ്രൻ, പി. പ്രേമൻ, സാമി, പള്ളത്ത് ഗോപാലൻ, എൻ. സുലൈമാൻ, റിയാസ് കക്കാട്, സജീവൻ വേണായിക്കോട്, റോയ് തോമസ് എന്നിവർ സംസാരിച്ചു. ആർ.കെ. പൊറ്റശ്ശേരി സ്ഥാപിച്ച ജയ്ഹിന്ദ് പൊറ്റശ്ശേരി കലാ-കായിക വേദി അനുശോചന യോഗം നടത്തി. ആർ.കെയുടെ നാമധേയത്തിൽ ട്രസ്റ്റ് സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. ബിജീഷ് അടുക്കത്ത് അധ്യക്ഷത വഹിച്ചു. ഷൈനേഷ് കുമാർ, നിധീഷ് കെ.വി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story