Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
കോഴിക്കോട്: -ചാവരുളി​െൻറ 150-ാം വാർഷികാചരണത്തി​െൻറ ഭാഗമായി സിൽവർ ഹിൽസ് സ്കൂളിൽ നടന്ന എഴുത്തുകാരൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 'ചാവറയച്ചനും കുടുംബദർശനവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാറിൽ എഴുത്തുകാരായ പ്രഫ. െക.വി സജയ്, ഒ.പി സുരേഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സി.എം.ഐ സ​െൻറ്തോമസ് േപ്രാവിൻസ് െപ്രാവിൻഷ്യാൽ ഫാദർ തോമസ് തെക്കെയിൽ അധ്യക്ഷത വഹിച്ചു. ഫാദർ തോമസ് പന്തപ്ലാക്കൽ, ഫാ. ജോണി കൊച്ചുതാഴത്ത്, ഫാദർ ജോൺ മണ്ണാറത്തറ, ഫാദർ ചാക്കോ ഇല്ലിപറമ്പിൽ, സിൽവർ ഹിൽസ് സ്ഥാപനങ്ങളുടെ മാനേജർ ഫാദർ ഡോ. ബിജുജോൺ വെള്ളക്കട എന്നിവർ സംസാരിച്ചു. പിന്നണിഗായിക േശ്രയ ജയദീപ് പ്രാർഥനാഗാനം ആലപിച്ചു. പ്രതിഷേധദിനം കോഴിക്കോട്: ഫെഡറൽ ബാങ്ക് ഓഫിസർ അസോസിയേഷനും എംപ്ലോയീസ് യൂനിയനും ഫെഡറൽ ബാങ്കിലെ കെടുകാര്യസ്ഥതക്കെതിരെ ദേശവ്യാപകമായി നടത്താനിരുന്ന പണിമുടക്കിനെതിരെ കോടതിയെ തെറ്റിദ്ധരിപ്പിച്ചു സ്േറ്റ വാങ്ങിയതിൽ പ്രതിഷേധദിനം ആചരിച്ചു. ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഓഫിസിനു മുമ്പിൽ പ്രതിഷേധ ധർണയിൽ എ.െഎ.ബി.ഒ.സി ജില്ല സെക്രട്ടറി ബാലകൃഷ്ണൻ, എ.കെ.ബി.എഫ് ജില്ല ചെയർമാൻ വേണുഗോപാൽ, പി.സി. വിനോദ്, പ്രവീൺ കുമാർ, കെ. സനൂപ്, പാർവതി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story