Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഹുലിന്...

രാഹുലിന് സാന്ത്വനത്തിന്റെ സഹായഹസ്തവുമായി 'സിയ'

text_fields
bookmark_border
രാഹുലിന് സാന്ത്വനത്തിന്റെ സഹായഹസ്തവുമായി 'സിയ' രാഹുലിന് സാന്ത്വനത്തി​െൻറ സഹായഹസ്തവുമായി 'സിയ' ചേന്ദമംഗലൂർ: നാലു വയസ്സുകാരൻ രാഹുലി​െൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കനിവി​െൻറ നീരുറവയുമായി 'സിയ'. യു.എ.ഇയിലെ ചേന്ദമംഗലൂർ സ്വദേശികളുടെ കൂട്ടായ്മയായ ചേന്ദമംഗലൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (സിയ) അഞ്ചു ലക്ഷം രൂപയാണ് രാഹുൽ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറിയത്. നായർകുഴി കളരിക്കപ്പൊയിൽ രാജൻ-പ്രീന ദമ്പതികളുടെ മൂത്ത മകൻ രാഹുലി​െൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ജനുവരിയിൽ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലാണ് നടക്കുക. 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയ നടത്താൻ പാടുപെടുന്ന കൂലിപ്പണിക്കാരനായ രാജ​െൻറ കണ്ണീരൊപ്പുന്ന മഹത്തായ സൽകർമമാണ് പ്രവാസി കൂട്ടായ്മ സമർപ്പിച്ചത്. ഫണ്ട് കൈമാറ്റ ചടങ്ങിൽ വാർഡ് മെംബർ എൻ.പി. കമല അധ്യക്ഷത വഹിച്ചു. അഞ്ചു ലക്ഷം രൂപയുടെ ചെക്ക് 'സിയ' അഡ്വൈസറി കൗൺസിൽ അംഗം നജീബുല്ല കാസിം ചികിത്സ കമ്മിറ്റി കൺവീനർ സി. ചാത്തുക്കുട്ടിക്ക് കൈമാറി. എ. ജനാർദനൻ, ഉമ്മർ വെള്ളലശ്ശേരി, സത്യൻ മങ്ങാട് എന്നിവർ സംസാരിച്ചു. എൻ. ഇർഫാൻ, സക്കീർ ഹുസൈൻ, മരക്കാർ, അബ്ദുറഹ്മാൻ എടോളിമ്മൽ, മുഹമ്മദ് അമ്പലത്തിങ്ങൽ എന്നിവർ സംബന്ധിച്ചു. കളരിക്കൽ മുഹമ്മദ് സ്വാഗതവും മാണ്ടിക്കാവിൽ ശിവദാസൻ നന്ദിയും പറഞ്ഞു. photo: rahul help.jpg നായർകുഴി രാഹുൽ ചികിത്സ സഹായ കമ്മിറ്റിക്ക് യു.എ.ഇയിലെ ചേന്ദമംഗലൂർ നിവാസികളുടെ കൂട്ടായ്മയായ 'സിയ' നൽകുന്ന അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നജീബുല്ല കാസിം, കമ്മിറ്റി കൺവീനർ സി. ചാത്തുക്കുട്ടിക്ക് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story