Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമടവൂർ പഞ്ചായത്ത്...

മടവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ നാട്ടുവെളിച്ചം

text_fields
bookmark_border
മടവൂർ: പഞ്ചായത്ത് എട്ടാംവാർഡിൽ എൻ.എസ്.എസ് വളൻറിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ നാട്ടുവെളിച്ചം സ്ഥാപിച്ചു. കോഴിക്കോട് എം.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്വളൻറിയർമാരായ വിദ്യാർഥികളാണ് നാട്ടുകാരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിയത്. വാർഡിൽ വൈദ്യുതി പോസ്റ്റുകളില്ലാത്ത ഗ്രാമീണ റോഡുകളിൽ വീട്ടുകാരുടെ സഹകരണത്തോടെ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുകയായിരുന്നു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറി വി.സി.അബ്്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി.സി ബാലകൃഷ്ണൻ നായർ, സൈനുദ്ധീൻ കുറൂളി, റസാഖ് രാംപൊയിൽ, കൃഷ്ണൻകുട്ടി, കെ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ എ.പി. നസ്തർ സ്വാഗതവും സി.പി. പ്രജിത്ത് കുമാർ നന്ദിയും പറഞ്ഞു. photo: nattu velicham udgadanam at madavooy karat rasak mla മടവൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ എൻ.എസ്.എസ് വളൻറിയർമാർ സംവിധാനിച്ച നാട്ടുവെളിച്ചം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story