Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.ബി.ഐ മുക്കം...

എസ്.ബി.ഐ മുക്കം ബ്രാഞ്ചിലെ ഇടപാടുകാരുടെ പ്രതിസന്ധി പരിഹരിക്കണം: റീജനൽ മാനേജർക്ക് നിവേദനം

text_fields
bookmark_border
എസ് ബി.ഐ. മുക്കം ബ്രാഞ്ചിലെ ഇടപാടുകാരുടെ പ്രതിസന്ധി പരിഹരിക്കണം: റീജിണൽ മാനേജർക്ക് നിവേദനം മുക്കം: എസ്.ബി.ഐ മുക്കം ബ്രാഞ്ചിലെ ഇടപാടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾ ഒപ്പ് ശേഖരിച്ച് റിജനൽ മാനേജർക്ക് നിവേദനം നൽകി. മുക്കം ബ്രാഞ്ചിൽ നേരത്തെ 25000 ഇടപാടുകാരാണുണ്ടായിരുന്നത്. എസ്.ബി.ടിയുമായി ലയനം നടത്തിയതോടെ 45000ത്തോളമായി ഇടപാടുകാർ ഉയർന്നു. നേരത്തെ ആറ് കൗണ്ടറുകൾ പ്രവർത്തിച്ചതിനാൽ ഇടപാടുകാർക്ക് പ്രയാസമില്ലാതെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിരുന്നു. ഇപ്പോൾ ഇടപാടുകാരുടെ ബാഹുല്യം ഇടപാട് പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകയാണ്. അതേസമയം ഇടപാടുകൾ പൂർത്തിയാക്കണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടാണ്. ടോക്കൻ സംവിധാനമുെണ്ടങ്കിലും വേണ്ടത്ര ഇരിപ്പിടമില്ലാത്തതിനാൽ പ്രായാധിക്യമുള്ളവർ പോലും ഇരിക്കാൻ പ്രയാസപ്പെടുന്നു. ബാങ്കിങ് മേഖലയുടെ ആധുനികവത്കരണത്തി​െൻറ ഭാഗമായി ഡിജിറ്റൽ ഇടപാടുകളിലേക്ക് പണമിടപാടുകൾ മാറിക്കൊണ്ടിരിക്കുമ്പോഴും വേണ്ടത്ര വിദഗ്ധ ജീവനക്കാരുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്. അംഗവൈകല്യമുള്ളവർക്കും, സീനിയർ സിറ്റിസൺ, ഭിന്നശേഷി ക്കാർക്കും പ്രത്യേക കൗണ്ടർ തുറക്കുക, അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോറങ്ങൾ മലയാളത്തിൽ വിതരണം ചെയ്യാൻ സംവിധാനമുണ്ടാക്കുക, സൗകര്യങ്ങൾ കൂടുതലുള്ള കെട്ടിടത്തിലേക്ക് ബാങ്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചത്. എസ്.ബി.ഐ മുക്കം ബ്രാഞ്ചിന് മുമ്പിൽ 'ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണത്തിൽ ജി. അജിത് കുമാർ, സുബൈർ അത്തോളി, ബാലകൃഷ്ണൻ കാരശ്ശേരി, പി.സി. രഘുപ്രസാദ്, ഷിബിൻ മാടകശ്ശേരി, പി.സി. സജിത്രൻ എന്നിവർ നേതൃത്വം നൽകി. എന്നാൽ കോഴിക്കോട് റീജനൽ മേഖലയിൽ ഏറ്റവും തിരക്കുള്ള നാലാമത്തെ ബ്രാഞ്ചാണ് മുക്കം എസ്.ബി.ഐയെന്നാണ് അധികൃതരുടെ വിശദീകരണം. ടോക്കൺ സംവിധാനത്തിലൂടെ പരമാവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ട്. ബാങ്കി​െൻറ കെട്ടിടത്തിലെ സൗകര്യം പരിഗണിച്ച് വേണ്ടത്ര ഇരിപ്പിടം ഇപ്പോൾ തന്നെയുണ്ട് . കൗണ്ടറുകൾ ആെറണ്ണം ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട് . ഭിന്നശേഷിക്കാർക്കുള്ള കൗണ്ടർ എവിടെയും പ്രവർത്തിക്കുന്നില്ല. ജീവനക്കാരുടെ ഏതാനും ഒഴിവുകളുമുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു. കുട്ടികളോടൊപ്പം പുതുവർഷത്തെ വരവേറ്റു മുക്കം: കുട്ടികളോടൊപ്പം മുക്കം മേഖല സഹകരണ സംഘം പുതുവർഷത്തെ വരവേറ്റു. മുക്കം താഴക്കോട് ജി.എൽ.പി സ്കൂളിലെ കുട്ടികളോടൊപ്പം ന്യൂഇയർ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും വരവേൽപ് നടത്തി. സംഘം പ്രസിഡൻറ് കെ. സുന്ദരൻ മാസ്റ്റർ കേക്ക് മുറിച്ച് കുട്ടികളുമായി വിശേഷങ്ങൾ പങ്കുെവച്ചു. മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ പ്രജിത പ്രദീപ്, സംഘം സെക്രട്ടറി കെ. വിഷ്ണുരാജ്, സംഘം ഡയറക്ടർമാരായ ബീരാൻകുട്ടി മാസ്റ്റർ, മമ്മദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. photo: MKMUC 1 മുക്കം താഴക്കോട് ജി.എൽ.പി സ്കൂൾ കുട്ടികളോടൊപ്പം സഹകരണ സംഘം മധുരം നൽകി പുതിയ വർഷത്തിന് വരവേൽപ് നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story