Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിടം നിർമിച്ചിട്ട് ...

കെട്ടിടം നിർമിച്ചിട്ട് ഒന്നര പതിറ്റാണ്ട്; ബത്തേരി വ്യവസായപാർക്ക് ഇന്നും സ്വപ്നം മാത്രം

text_fields
bookmark_border
lead priority page 9 *ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടവും കിണറും ഉപയോഗിക്കാതെ നശിക്കുകയാണ് സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയാകുന്നതിനും ഒരു പതിറ്റാണ്ടുമുമ്പാണ് പൂതിക്കാട് വ്യവസായപാർക്കിനായി കെട്ടിടം നിർമിച്ചത്. എന്നാൽ, കെട്ടിടം നിർമിച്ച് പതിറ്റാണ്ട്‌ പിന്നിെട്ടങ്കിലും ഇതുവരെ ഒരുവിധ വ്യവസായങ്ങളും ആരംഭിച്ചിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം അനാഥമായി കിടക്കുകയാണിപ്പോഴും. 2000 -ത്തിലാണ് പൂതിക്കാട് വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ഒരേക്കർ ഭൂമി വാങ്ങിയത്. തുടർന്ന് തൊട്ടടുത്തവർഷം ഒരു കെട്ടിടവും നിർമിച്ചു. ലക്ഷങ്ങൾ മുടക്കി രണ്ട് കെട്ടിടവും ഒരു കിണറുമാണ് പാർക്കിനായി നിർമിച്ചത്. കെട്ടിടം നിർമിച്ച് ആവശ്യക്കാർക്ക് വ്യവസായങ്ങൾ തുടങ്ങുന്നതിനായി കൊടുക്കാനായിരുന്നു തീരുമാനം. കൂടാതെ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ അരി മിൽ ആരംഭിച്ച് നെല്ല് സംഭരിച്ച് അരിയാക്കി പഞ്ചായത്തി​െൻറ പേരിൽ പൊതുവിപണിയിൽ ഇറക്കാനായിരുന്നു തിരുമാനം. എന്നാൽ, കെട്ടിടം നിർമിച്ചു എന്നല്ലാതെ ഇതിനായി ഒരു ശ്രമവും പിന്നീട് നടന്നില്ല. ഇേതാടെ കെട്ടിടവും സ്ഥലവും അനാഥമായി. നിലവിൽ സ്ഥലം കന്നുകാലികളുടെ മേച്ചിൽപറമ്പാണ്. കെട്ടിടത്തിൽ ഊർജിത കന്നുകാലി പരിപാലനകേന്ദ്രത്തി​െൻറ ഒരു ഓഫിസ് താൽക്കാലികമായി പ്രവർത്തിക്കുന്നുണ്ട് എന്നതൊഴിച്ചാൽ കെട്ടിടം തീർത്തും അനാഥമായിക്കിടക്കുകയാണ്. SUNWDL4 പൂതിക്കാട് വ്യവസായപാർക്കിനായി നിർമിച്ച കെട്ടിടം ക്ഷേമനിധി അംശദായം അടക്കുന്നത് പാസ്ബുക്കിൽ ചേർക്കണം സുൽത്താൻ ബത്തേരി: കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ (എൻ) ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികളുടെ പ്രതിഷേധകൂട്ടായ്മ നടത്തി. ജില്ല ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലപ്രസിഡൻറ് റോസ് ബെൽ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലഭാരവാഹികളായ കെ.ആർ. സുരേന്ദ്രൻ, ഷേർളി ജോസഫ്, എം.കെ. പത്മാവതി, ബിന്ദു രമേശൻ, എം.ആർ. സുരേഖ, എം. ബിന്ദു, പി.കെ. ഉഷാകുമാരി എന്നിവർ സംസാരിച്ചു. തയ്യൽതൊഴിലാളികളുടെ ക്ഷേമനിധി അംശദായം ബോർഡുകളിൽ അടക്കുന്നത്, പാസ് ബുക്കിൽ ചേർത്ത് നൽകാതെ കമ്പ്യൂട്ടർ ലിസ്റ്റ് മാത്രം നൽകുന്ന നടപടി തിരുത്താൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് നൽകുന്ന രസീത് നഷ്ടമായാൽ പണം അടച്ചു എന്ന് ബോധ്യപ്പെടുത്തണമെങ്കിൽ ബോർഡ് ഒാഫിസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളത്. രസീതിെനക്കാൾ സുരക്ഷിതം പാസ് ബുക്കിൽ രേഖപ്പെടുത്തുന്നതാണ്. തെറ്റായ തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധകൂട്ടായ്മ നടത്തിയത്. SUNWDL6കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ (എൻ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തയ്യൽ തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ ജില്ല ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു പുസ്തകവണ്ടിയുമായി വിദ്യാലയമുറ്റത്തേക്ക് കൽപറ്റ: വായനയുടെ, എഴുത്തി​െൻറ വസന്തകാലത്തെ ഓർമപ്പെടുത്തി പുസ്തകവണ്ടി ജനുവരിയിൽ വിദ്യാലയമുറ്റത്തേക്കെത്തും. ജില്ല ലൈബ്രറി കൗൺസിൽ പദ്ധതിപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന വായനശാല വിദ്യാർഥികൾക്ക് ജീവിതത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ശേഖരം പരിചയപ്പെടുത്തും. ക്ലാസുകൾ, കഥപറയൽ, കവിത ചൊല്ലൽ, സാഹിത്യ ചോദ്യോത്തരം, ലൈബ്രറി അംഗത്വ വിതരണം, വിദ്യാലയങ്ങളിലെ വായനക്ലബ് അംഗങ്ങളെ പരിചയപ്പെടൽ തുടങ്ങി വിവിധ പരിപാടികൾ ഉള്ളടക്കം ചെയ്ത് നാട്ടിൻപുറങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പുസ്തകവണ്ടിയോടൊപ്പം സംസ്ഥാന-ജില്ല ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, എഴുത്തുകാർ, സാഹിത്യപ്രവർത്തകർ, ഗ്രന്ഥശാലാപ്രവർത്തകർ തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവെക്കും. ജനുവരി 10,11,12 തീയതികളിലാണ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലേക്ക് പുസ്തകവണ്ടി എത്തുക. ജനുവരി 10ന് രാവിലെ പത്തുമണിക്ക് വെള്ളമുണ്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, കണിയാരം ഫാദർ ജി.കെ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കാട്ടിക്കുളം ടൗണിൽ സമാപിക്കും. രണ്ടാം ദിനമായ ജനുവരി 11ന് പുൽപള്ളി ജയശ്രീ സ്കൂളിൽ ആരംഭിച്ച് മൂലങ്കാവ് ഗവ. ഹൈസ്കൂൾ, അമ്പലവയൽ ജി.വി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ പര്യടനം നടത്തി ബത്തേരി സ്വതന്ത്രമൈതാനിയിൽ സമാപിക്കും. സമാപനദിവസമായ ജനുവരി 12 ന് കാക്കവയൽ ഗവ. ഹൈസ്കൂളിൽ ആരംഭിച്ച് മുണ്ടേരി ഗവ. ഹൈസ്കൂൾ, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി പടിഞ്ഞാറത്തറ ടൗണിൽ അവസാനിക്കും. പുസ്തകവണ്ടിയെ വരവേൽക്കുന്നതിന് സ്കൂൾ അധികൃതരുടെ സഹായത്തോടെ വിപുലമായ സംഘാടകസമിതി വിളിച്ച് ചേർത്ത് വിജയകരമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഗ്രന്ഥശാലാ പ്രവർത്തകർ.
Show Full Article
TAGS:LOCAL NEWS 
Next Story