Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവള്ളൂർ...

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് സംഗമം തുടങ്ങി

text_fields
bookmark_border
തിരുവള്ളൂർ: അറിവും ആഹ്ലാദവും പങ്കിടാനും പുറംലോകത്തി​െൻറ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനും അവർ ഒത്തുകൂടി. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളാണ് പുതുവത്സരാഘോഷത്തി​െൻറ ഭാഗമായി വടകര സാൻറ്ബാങ്ക്സിൽ ഒത്തുകൂടിയത്. തിരുവള്ളൂർ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ചെമ്മരത്തൂർ മാനവീയം ഹാളിൽ നടക്കുന്ന പാലിയേറ്റിവ് സംഗമത്തിനെത്തിയവരാണ് കടലും പുഴയും ഒത്തുചേരുന്ന അഴിത്തലയിലെ സാൻറ്ബാങ്ക്സിൽ ഞായറാഴ്ച വൈകിട്ട് ചെലവഴിക്കാനെത്തിയത്. കവി ഗോപീനാരായണൻ, ആർ.കെ. ചന്ദ്രൻ, പി.പി. കവിത, കെ.കെ. കുമാരൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പാലിയേറ്റിവ് സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.വി. സഫീറ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ഉസ്മാൻ, ഡി. പ്രജീഷ്, എൽ.വി. രാമകൃഷ്ണൻ, എം.ടി. രാജൻ, കൊടക്കാട്ട് ഗംഗാധരൻ, കെ.കെ. സുരേഷ്, വള്ളിൽ ശ്രീജിത്ത്, സലിം മണിമ, കെ.പി. നന്ദകുമാർ എന്നിവർ സംസാരിച്ചു. സംഗമം തിങ്കളാഴ്ച സമാപിക്കും. സാഹിത്യോത്സവം തിരുവള്ളൂർ: ഐ.സി.ഡി.എസ് പ്രോജക്ടി​െൻറ നേതൃത്വത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള സാഹിത്യോത്സവം തോടന്നൂരിൽ ഗ്രാമപഞ്ചായത്ത് അംഗം ഡി. പ്രജീഷ് ഉദ്ഘാടനം ചെയ്തു. ഒ. തസ്ലീന അധ്യക്ഷത വഹിച്ചു. സി.കെ. ഷബ്നം, അംബിക കുമാരി, നീതുനാഥ്, കെ. ഷിബിന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story