Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസപ്തദിന ക്യാമ്പ്...

സപ്തദിന ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
വടകര: എം.യു.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തലശ്ശേരി മുബാറക് സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പി​െൻറ സമാപന സമ്മേളനം സ്കൂൾ മാനേജർ പ്രഫ. കെ.കെ. മഹമൂദ് ഉദ്ഘാടനം ചെയ്തു. മുബാറക്ക് സ്കൂൾ പ്രിൻസിപ്പൽ എൻ.വി. അഫ്സൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നഫ്സൽ, മുഹമ്മദ് ഷിഹാസ്, സജീവൻ, മുസ്തഫ, മുഷ്താഖ്, ഫൈസൽ എന്നിവർ സംസാരിച്ചു. വടകര തണൽ സന്ദർശനവും 30ഓളം വീടുകളിൽ അടുക്കളത്തോട്ടം നിർമാണവും നടന്നു. സാൻറ്ബാങ്ക്സ് പ്ലാസ്റ്റിക് മുക്തമാക്കുകയും ചെയ്തു. ചുറ്റുവട്ടത്തെ വീടുകളിലെ കുടിവെള്ള പരിശോധനയും നടത്തിയിരുന്നു. കുട, പേപ്പർ ബാഗ് നിർമാണ പരിശീലനം, ലഹരിവിരുദ്ധ കാമ്പയിൻ, വ്യക്തിത്വ വികസന ക്ലാസുകൾ, പ്രദേശവാസികളുടെ കലാപരിപാടികൾ എന്നിവയും ക്യാമ്പിനോടനുബന്ധിച്ച് നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story