Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസജീവമാകാതെ മത്സ്യവിപണി

സജീവമാകാതെ മത്സ്യവിപണി

text_fields
bookmark_border
കൊയിലാണ്ടി: ഓഖി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ മങ്ങലേറ്റ മത്സ്യവിപണി ഇനിയും സജീവമായില്ല. മോശമല്ലാത്ത വിധം മത്സ്യങ്ങൾ മീൻപിടിത്തക്കാർക്കു ലഭിക്കുന്നുണ്ടെങ്കിലും വാങ്ങാൻ ആളില്ലാത്തതാണ് വിപണിയെ തളർത്തുന്നത്. മത്സ്യം പിടിക്കുന്നവർ, ഇടനിലക്കാർ, വിവിധ തട്ടുകളിലുള്ള വിൽപനക്കാർ, മറ്റ് അനുബന്ധ തൊഴിൽ ചെയ്യുന്നവർ എന്നിവരെല്ലാം ജീവിത പ്രയാസത്തിലാണ്. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മത്സ്യം ഭക്ഷിക്കുന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വന്ന പ്രചാരണങ്ങൾ കാരണം മത്സ്യം വാങ്ങാൻ ആളില്ലാതെയായി. ഇതാണ് മത്സ്യവിപണിയുടെ തകർച്ചക്കു കാരണം. ഹോട്ടലുകളിലും മത്സ്യവിഭവങ്ങളുടെ വിൽപന കുറഞ്ഞിട്ടുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് അയക്കൂറ, ആവോലി എന്നിവക്ക് ചെറിയ തോതിൽ ആവശ്യക്കാർ കൂടിയിരുന്നു. അൽപം കൂടുതൽ വിലയും ലഭിച്ചു. എന്നാൽ വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവക്ക് ഇവയുടെ ഉപയോഗം നന്നേ കുറഞ്ഞു. മൂല്യം കുറയാത്തത് വെള്ള ആവോലിക്കാണ്. ഇത് കയറ്റിയയക്കുന്നതിനാലാണ് ഇടിവു തട്ടാത്തത്. എന്നാൽ, ഇവയുടെ ലഭ്യത കുറവാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തി നന്നായി ലഭിക്കുന്നുണ്ടെങ്കിലും വിൽപന കുറവാണ്. മംഗലാപുരത്തെ വളം ഫാക്ടറിക്കാർ വാങ്ങുന്നതുകൊണ്ടാണ് ഇവർ പിടിച്ചുനിൽക്കുന്നത്. സാധാരണ ആവശ്യക്കാർ ഏറെയുള്ളതിനാൽ നല്ല വില ലഭിച്ചിരുന്ന ചെമ്മീനിനും ഇപ്പോൾ വില കുറവാണ്. മുമ്പ് സൂനാമി വന്നപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അധികകാലം നീണ്ടിരുന്നില്ല. താലപ്പൊലി മഹോത്സവം കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 21 മുതൽ 28 വരെ ആഘോഷിക്കും. 21ന് കാലത്ത് കൊടിയേറ്റം. വൈകീട്ട് അഞ്ചിന് ചോമപ്പ​െൻറ കാവുകയറ്റം. രാത്രി ഏഴിന് രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി. പുലർച്ച 1.30ന് ഭഗവതി ക്ഷേത്രത്തിൽനിന്ന് നാന്ദകം എഴുന്നള്ളിപ്പ്. 22ന് വൈകീട്ട് മൂന്നിന് കൊരയങ്ങാടി​െൻറ അഭിമാനമായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് സർവശ്രേഷ്ഠ വിരാണിനി പുരസ്കാരവും ശൃംഖലയും സമർപ്പണം. 23ന് രാത്രി ഏഴിന് പ്രിയദർശൻ കടമേരിയുടെ തായമ്പക, എട്ടിന് പ്രാദേശിക കലാകാരന്മാരുടെ നൃത്ത വിരുന്ന്. 10ന് നാന്ദകം എഴുന്നള്ളിപ്പ്. 24ന് രാത്രി ഏഴിന് കൽപ്പാത്തി ബാലകൃഷ്ണൻ, ചിറക്കൽ നിധീഷ് അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. 25ന് രാത്രി ഏഴിന് വിഷ്ണു കൊരയങ്ങാട് അവതരിപ്പിക്കുന്ന തായമ്പക, രാത്രി എട്ടിന് നാടകം. 26ന് വലിയ വിളക്ക്, രാത്രി ഏഴിന് പഞ്ചവാദ്യം, രാത്രി ഒമ്പതിന് നീലേശ്വരം പ്രവീൺ അവതരിപ്പിക്കുന്ന തായമ്പക. മേള കലാകാരന്മാരായ ശ്രീജിത്ത് മാരാമുറ്റം, ബാബു മാരാമുറ്റം, കാഞ്ഞിലശ്ശേരി പത്മനാഭൻ എന്നിവരെ ആദരിക്കൽ. 27ന് താലപ്പൊലി. ഉച്ചക്ക് മലബാറിൽ ആദ്യമായി നടത്തുന്ന ആനയൂട്ട്, വൈകീട്ട് ആറിന് താലപ്പൊലി എഴുന്നള്ളിപ്പ്. 28ന് രാവിലെ ഒമ്പത് മണി മുതൽ തുലാഭാരം, ഒരു മണി ഗുരുതി തർപ്പണം, വൈകീട്ട് അഞ്ചിന് കുളിച്ചാറാട്ട്, ആന്തട്ട ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story