Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ടയിൽ വീണ്ടും...

നന്മണ്ടയിൽ വീണ്ടും മോഷണം

text_fields
bookmark_border
നന്മണ്ട: ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന മോഷണക്കേസുകൾ നിലനിൽക്കെ നന്മണ്ടയിൽ വീണ്ടും മോഷണം. അമ്പലപ്പൊയിലിലെ കുനിയിൽ നരസിംഹ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി. ടൗണിൽ തിയ്യക്കോത്ത് സുബ്രഹ്മണ്യ​െൻറ പെട്ടിക്കടയും കുത്തിത്തുറന്ന് കവർച്ച നടത്തി. നേരെത്ത നടന്നിട്ടുള്ള മോഷണങ്ങൾക്ക് തുമ്പുകിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് വീണ്ടും മോഷണം. നന്മണ്ട ഹൈസ്കൂളിനടുത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന കേസ്, നാഷനൽ സ്കൂളിനു സമീപം പെരുമ്പടപ്പിൽ വീട് കുത്തിത്തുറന്ന് 13 പവ​െൻറ ആഭരണങ്ങളും 95,000 രൂപയും മോഷണം നടത്തിയ കേസ്, നന്മണ്ടയിലെ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന സംഭവം ഇതിനൊന്നും യാതൊരു തുമ്പുമുണ്ടാക്കാൻ പൊലീസിനു സാധിച്ചിട്ടില്ല. രാത്രി ഒമ്പതോടെ വിജനമാകുന്ന നന്മണ്ട ടൗണിൽ പൊലീസ് പെേട്രാളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story