Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിലെ സമരം...

മെഡിക്കൽ കോളജിലെ സമരം രോഗികളെ വലച്ചു

text_fields
bookmark_border
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് രോഗികൾക്ക് പ്രയാസം സൃഷ്ടിച്ചതായി പരാതി. മൂന്ന് ദിവസമായി പണിമുടക്ക് തുടർന്നതാണ് രോഗികൾക്ക് ബുദ്ധിമുട്ടായത്. ഇതിനിടയിൽ ചികിത്സ കിട്ടാെത രോഗി മരിച്ചതായും ആരോപണമുയര്‍ന്നു. കുറ്റിപ്പുറം നടുവട്ടം കളത്തിൽപടി കക്കോട്ടിൽ കല്യാണി (76) മരിച്ചത് ശസ്ത്രക്രിയക്കുശേഷം മതിയായ ചികിത്സ നല്‍കാത്തതിനാലാണെന്നാണ് ബന്ധുക്കളുടെ പരാതി. ഞായറാഴ്ച രാവിലെയാണ് ഇവർ മരിച്ചത്. എന്നാൽ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഇവർ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ചികിത്സ ലഭിക്കാതിരുന്നിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ജൂനിയർ ഡോക്ടർമാർ, പി.ജി വിദ്യാർഥികൾ തുടങ്ങി 1500 പേർ മൂന്നു ദിവസങ്ങളിലെ പണിമുടക്കിൽ പങ്കെടുത്തിരുന്നു. സമരത്തിനിടയിലും പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും കാഷ്വാലിറ്റി, ഐ.സി.യു, ലേബര്‍ റൂം, അത്യാഹിതവിഭാഗം എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഞായറാഴ്ച അവധിദിനമായതും അധികൃതർ ബദൽ സംവിധാനമൊരുക്കിയതും രോഗികളുടെ ദുരിതം കുറച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story