Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാട്ടുകാരില്‍...

നാട്ടുകാരില്‍ ആവേശമുയര്‍ത്തി എന്‍.സി.സി സാംസ്കാരിക റാലി

text_fields
bookmark_border
രാമനാട്ടുകര: എന്‍.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പി‍​െൻറ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്ര നാട്ടുകാരില്‍ ആവേശമുയര്‍ത്തി. ഞായറാഴ്ച മൂന്നിന് രാമനാട്ടുകര ബൈപാസില്‍നിന്നും ആരംഭിച്ച റാലി രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഫ്ലാഗ്ഒാഫ് ചെയ്തു. രാമനാട്ടുകര ബസ്സ്റ്റാൻഡ് വരെ നീണ്ടുനിന്ന റാലിയില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 600 ഓളം കാഡറ്റുകളും 100 ഓളം ഉദ്യോഗസ്ഥരും പങ്കെടുത്തു. കാഡറ്റുകള്‍ വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ അവതരിപ്പിച്ചു. പഞ്ചാബ് എ.എന്‍.ഒ മഞ്ജൂന്ദര്‍ സിങ്, കശ്മീര്‍ എ.എന്‍.ഒ ഗുഷ്ബീന്ദര്‍ സിങ്, െലഫ്. കേണല്‍ എന്‍. കുമാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story