Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഫ്ദർ ഹശ്മിയുടെ ഓർമയിൽ ...

സഫ്ദർ ഹശ്മിയുടെ ഓർമയിൽ നഗരം

text_fields
bookmark_border
കോഴിക്കോട്: നാടകപ്രവർത്തനത്തിലൂടെ സാമൂഹിക പരിവർത്തനത്തി​െൻറ വിപ്ലവമുഖമായ സഫ്ദർ ഹശ്മിയെ അനുസ്മരിച്ച് കോഴിക്കോട്ടെ നാടക കൂട്ടായ്മ. സഫ്ദർ ഹശ്മി ദിനാചരണത്തി​െൻറ ഭാഗമായി കോഴിക്കോട് ജനകീയ നാടക സംഘത്തി​െൻറ നേതൃത്വത്തിൽ കാളകളി എന്ന തെരുവുനാടകം അരങ്ങേറി. മിഠായിതെരുവി​െൻറ പ്രവേശന കവാടമായ എസ്.കെ പ്രതിമയുടെ മുന്നിലാണ് നാടകം അവതരിപ്പിച്ചത്. േഗാരഖ്പുർ മെഡിക്കൽ കോളജിൽ ശ്വാസംകിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരുടെ വേദനയിൽ നിന്നാണ് കാളകളി ആരംഭിക്കുന്നത്. ആശുപത്രി ജീവനക്കാരുടെ ഉദാസീനതയും കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വിലാപവും തെരുവിൽ നിറഞ്ഞു. ഞങ്ങളുടെ കുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് അവർ ഉറക്കെ വിളിച്ചുപറയുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യവും നിസ്സഹായതകളും നാടകത്തിൽ തെളിയുന്നുണ്ട്. കാളയെ വളർത്തി ഉപജീവനം കഴിക്കുന്ന ഒരു കുടുംബം കാളയെക്കൊണ്ട് ഉപകാരമില്ലാതായപ്പോൾ തുറന്നുവിടുകയാണ്. ഒടുവിലാ കാള ഉടമസ്ഥനെത്തന്നെ കുത്തിക്കൊലപ്പെടുത്തുന്നു. അന്നംതരാത്ത അധികാരികളോടുള്ള പ്രതിഷേധവും പരിദേവനവും 'കാളകളി'യിലുണ്ട്. മാവൂർ വിജയൻ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ കോട്ടക്കൽ ആയുർവേദ കോളജിലെ എം. നയന, കെ.പി. വർഷ, എൻ.വി. അനുഷമോൾ, സി.വി. ശരണ്യ, അനഘ പ്രകാശ്, വി.എച്ച്. അദ്വൈത്, രാഹുൽനാഥ്, നസ്റിൻ ഹബീബ് എന്നിവർ വേഷമിട്ടു. സഫ്ദർ ഹശ്മി ദിനാചരണം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ. യു. ഹേമന്ദ്കുമാർ, നാടകസംവിധായകൻ എ. രത്നാകരൻ എന്നിവർ സഫ്ദർ ഹശ്മിയെ അനുസ്മരിച്ചു. ടി.എൻ. രഘുനാഥ്, സാവിത്രി ശ്രീധരൻ, കരുണാകരൻ പറമ്പിൽ, സന്തോഷ് പാലക്കട എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story