Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എസ്.എസ് ക്യാമ്പ്...

എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
കടമേരി: റഹ്മാനിയ്യ അറബിക് കോളജ് എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് നഷീദ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐസ് ബ്രേക്കിങ്, മോട്ടിവേഷൻ സെഷൻ, ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ അവേർനസ്, ടാലൻറ് പ്രോഗ്രാം, കലാവേദികൾ എന്നിവ സംഘടിപ്പിച്ചു. ജലനിധി കിണറിലേക്കുള്ള കാട് മൂടിക്കിടന്നിരുന്ന പഞ്ചായത്ത് വഴി നവീകരണവും നടത്തി. സമാപന സെഷനോടനുബന്ധിച്ച് 'ഉമ്മക്കൊരു ഉമ്മ' മാതൃ സെഷൻ നടത്തി. എൻ.എസ്.എസ് ക്യാമ്പ് വളൻറിയർമാരുടെ ഉമ്മമാരായിരുന്നു അതിഥികൾ. ആർ.എ കോളജ് പ്രിൻസിപ്പൽ നിസാർ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ ഷഹബാസ് ആലം, സിദ്ദീഖ് റഹ്മാനി പാക്കണ, റൈഹാന, ഷമീമ, സൗദ, സഞ്ചന, റുബീന, നാദിയ, സൽമ വഫിയ്യ, ക്യാമ്പ് ലീഡർ റുമൈസ ബാനു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story