Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ സംഗമം

ലഹരിവിരുദ്ധ സംഗമം

text_fields
bookmark_border
നരിക്കുനി: ലഹരിയുടെ വ്യാപനം തടയുന്നതിന് ജനകീയ കൂട്ടായ്മകൾ മുഴുവൻ പ്രദേശങ്ങളിലും രൂപപ്പെടുത്തണമെന്ന് അസി. എക്സൈസ് കമീഷണർ എം.ജെ. ജോസഫ് പറഞ്ഞു. തണൽ സാമൂഹിക സുരക്ഷ സമിതി പുല്ലാളൂരിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണൽ പ്രസിഡൻറ് പി.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. എം.എ. ഗഫൂർ, നസ്തർ മടവൂർ, കെ. പങ്കജാക്ഷൻ, വാസുദേവൻ നമ്പൂതിരി, എ.സി. ശിഹാബുദ്ദീൻ, കെ.ടി. ഹസീന, കെ.കെ. ഹനീഫ എന്നിവർ സംസാരിച്ചു. തണൽ സെക്രട്ടറി എ. പ്രദീപൻ സ്വാഗതവും ട്രഷറർ പി.പി. ബഷീർ നന്ദിയും പറഞ്ഞു. സംഗമത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ഡോക്യുമ​െൻററി പ്രദർശനവും നടന്നു. പുല്ലാളൂരിലെ പ്രവാസി കൂട്ടായ്മ പി.പി.സി.സിയുടെയും പുല്ലാളൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്. പോസ്റ്റർ പ്രചാരണം നരിക്കുനി: യൂത്ത് കോൺഗ്രസ് സമരസംഗമത്തി​െൻറ ഭാഗമായി നടത്തിയ പോസ്റ്റർ പ്രചാരണം ഡി.സി.സി സെക്രട്ടറി ടി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജവഹർ പൂമംഗലം അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story